
ഷിംല : ബിരുദ ദാനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ രാഷ്ട്രപതിയെ ആദരിക്കാനായി ഫോറസ്ട്രി യുണിവേഴ്സിറ്റി നല്കാന് ഉദ്ദേശിച്ചിരുന്ന ഓണററി ബിരുദം രാഷ്ട്രപതി സവിനയം നിരസിച്ചു. ഇത് നല്കുന്നതില് താന്‍ സന്തോഷവാനാണെന്നും എന്നാല്‍ തനിക്ക് ഇതിന് അര്‍ഹതയില്ലെന്നും അദ്ദേഹം അധികൃതരോട് പറഞ്ഞു.നൗനിയിലെ ഡോ. യശ്വന്ത് സിങ് പാര്‍മര്‍ ഹോര്‍ട്ടികള്‍ച്ചര്‍, ഫോറസ്ട്രി യൂണിവേഴ്സിറ്റിയിലെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് ഓണററി ഡോക്ടറേറ്റ് വേണ്ടെന്നുവച്ചതിനെപ്പറ്റി കോവിന്ദ് തുറന്നുപറഞ്ഞത്.
ഓണററി ഡോക്ടറേറ്റ് വാഗ്ദാനം ചെയ്തു സര്‍വകലാശാല കാണിച്ച ആദരം ഏറെ വിലമതിക്കുന്നതായും തനിക്ക് സമ്മാനിക്കാൻ തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്നും എന്നാൽ താൻ അതിനു അർഹനല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
Post Your Comments