തൂത്തുക്കുടി: തൂത്തുക്കുടി സ്റ്റാര്‍ലൈറ്റ് വിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ പോലീസ് വെടിവയ്പ് ആസൂത്രിതമെന്ന് ആരോപണം. കമാന്‍ഡോകള്‍ ആളുകളെ തെരഞ്ഞുപിടിച്ച് വെടിവെക്കുകയായിരുന്നുവെന്ന് എംഡിഎംകെ നേതാവ് വൈകോ ആരോപിച്ചു.
തൂത്തുക്കുടി വേദാന്ത സ്റ്റെര്‍ലൈറ്റ് കോപ്പര്‍ യൂണിറ്റ് പ്ലാന്റിനെതിരെ പ്രതിഷേധിച്ച നാട്ടുകാര്‍ക്ക് നേരെയാണ് പോലീസ് വെടിവയ്പ്പ് നടത്തിയത്. ചൊവ്വാഴ്ച നടത്തിയ വെടിവയ്പില്‍ സ്കൂള്‍ വിദ്യാര്ഥിനിയട ക്കം 11 പേര് കൊല്ലപ്പെട്ടു. തൂത്തുക്കുടി കളക്ടറേറ്റിലേക്ക് പ്രതിഷേധക്കാര്‍ നടത്തിയ മാര്‍ച്ചിനു നേരേയാണു പോലീസ് വെടിവച്ചത്.
പോലീസ് വെടിവയ്പ്പില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. പോലീസുകാര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. പോലീസ് വാനിന് മുകളില്‍ നിന്ന് സമരക്കാര്‍ക്ക് നേരെ വെടിവയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി. പോലീസ് നടപടിക്കെതിരെ മരിച്ചവരുടെ ബന്ധുക്കളും രംഗത്തെത്തി.
Post Your Comments