Latest NewsKerala

കുതിച്ചുയര്‍ന്ന് ഇന്ധനവില; പെട്രോളിന് ഇന്നും വില വര്‍ദ്ധിച്ചു

തിരുവനമ്പുരം: സംസ്ഥാനത്ത് ഇന്നും ഇന്ധനവില ഉയര്‍ന്നു. പെട്രോളിന് 31 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് ഉയര്‍ന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന്റെ വില 81.31 രൂപയായും ഡീസലിന്റെ വില 74.16 രൂപയുമായി. ഇന്നലെയും സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും വില വര്‍ദ്ധിച്ചിരുന്നു.

കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം ഇത് പത്താം ദിവസമാണ് തുടര്‍ച്ചയായി വില വര്‍ദ്ധിക്കുന്നത്. പെട്രോളിന് 31 പൈസയും ഡീസലിന് 27 പൈസയുമായിരുന്നു ഇന്നലെ വര്‍ദ്ധിച്ചത്. ഇന്ധന വില വര്‍ദ്ധനവില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നതിന്റെ ഭാഗമായി എണ്ണക്കമ്പനി മേധാവികളുമായി പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് ഇന്നലെ വാര്‍ത്തകള്‍ വന്നിരുന്നു.

അതേസമയം പെട്രോളിയം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലെ ഉത്പ്പാദനക്കുറവാണ് ഇന്ധന വില വര്‍ദ്ധനവിന് പ്രധാന കാരണമെന്നും ക്രൂഡ് ഓയില്‍ വിലയില്‍ അന്താരാഷ്ട്ര വിപണിയിലുണ്ടായ വര്‍ദ്ധനവും രാജ്യത്ത് ഇന്ധന വിലവര്‍ദ്ധിക്കാന്‍ കാരണമായെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button