International

ഇന്ത്യയ്‌ക്കെതിരെ പോരാടാനായി പാകിസ്ഥാനിൽ ലഷ്കർ-ഇ-ത്വയ്ബ ഭീകരർ പരിശീലനത്തിൽ; തിരിച്ചടിക്കാനൊരുങ്ങി ഇന്ത്യ

ലാഹോർ: ഇന്ത്യക്കെതിരെ പോരാടാൻ പാകിസ്ഥാനിൽ 450 ലഷ്കർ-ഇ-ത്വയ്ബ ഭീകരർ പരിശീലനത്തിലെന്ന് റിപ്പോർട്ട്. ഏപ്രിൽ 7 ന് നിയന്ത്രണരേഖക്ക് സമീപത്ത് നിന്നും പിടിയിലായ പാകിസ്ഥാനിലെ ഒരു ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥന്റെ മകനായ സൈബുള്ളയാണ് ഇക്കാര്യത്തെക്കുറിച്ച് അന്വേഷണ സംഘങ്ങൾക്ക് സൂചന നൽകിയത്. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇവർ ഇന്ത്യക്കെതിരെ പോരാട്ടത്തിന് ഒരുങ്ങുന്നത്.

Read Also: യുഎഇയിൽ കെട്ടിടത്തിൽ നിന്നും വീണ പെൺകുട്ടിക്ക് ദാരുണാന്ത്യം

15 നും 25 നും ഇടയിൽ പ്രായമുള്ള യുവാക്കൾക്ക് ഹഫീസ് സയ്ദിന്റെ ഭീകരസംഘടനയായ ജമാ ഉദ് ദവയൂടെ സഹായത്തോടെയാണ് പരിശീലനം നൽകുന്നത്. ലഷ്‌കര്‍-ഇ-ത്വയ്ബയുടെ വിദ്യാര്‍ഥി സംഘം സൃഷ്ടിച്ച പുതിയ ഫോണാണ് ഇവരുടെ കൈയിലുള്ളത്. ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജൻസികൾക്ക് കണ്ടെത്തുന്നതിൽ ബുദ്ധിമൂട്ടുണ്ടാകുന്ന തരത്തിലാണ് ഇവയുടെ നിർമ്മാണം. പ്രത്യേക ചിപ്പിന്റെ സഹായത്തിലാവും മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഇത് ഫോണിലേക്കിടുമ്പോൾ മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാരുടെ സഹായമില്ലാതെ തന്നെ മറ്റ് ഭീകരരുമായി ആശയവിനിമയം നടത്താൻ കഴിയും. ഇന്റലിജന്‍സുകാര്‍ ഈ ഫോൺ വഴിയുള്ള കോളുകള്‍ ട്രാക്കു ചെയ്യാന്‍ ശ്രമിച്ചാല്‍ സ്വയം കട്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button