കോഴിക്കോട് ; നവ മാധ്യമങ്ങളിലൂടെ നിപ്പ വൈറസിനെതിരെ വ്യാജ പ്രചരണ നടത്തിയ മോഹനന്‍ വൈദ്യര്‍ക്കെതിരെ കേസെടുത്തു പോലീസ്. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിന് തൃത്താല പോലീസാണ് വൈദ്യര്‍ക്കെതിരെ കേസെടുത്തത്. പേരാമ്ബ്രയില്‍ നിന്നും വവ്വാലും പക്ഷികളും കടിച്ച മാങ്ങ കഴിക്കുന്ന വീഡിയോ സമൂഹ മാധ്യമത്തിലൂടെ പ്രചരിപിച്ച് നിപ്പാ വൈറസ് എന്നൊന്നില്ലെന്നു സമര്‍ത്ഥിക്കാനാണ് മോഹനനന്‍ വൈദ്യര്‍ ശ്രമിച്ചത്.
അതേസമയം നിപ്പാ വൈറസ് മരുന്നു കമ്പനിയുടെ തട്ടിപ്പാണെന്നായിരുന്നു
പ്രകൃതി ചികിത്സകൻ ജോസഫ് വടക്കാഞ്ചേരിയുടെ പ്രചരണം. ഇരുപതിനായിരത്തിലധികളും ആളുകളാണ് നുണപ്രചരണ വീഡിയോ ഷെയർ ചെയ്തത്. വൈറസ് ബാധ തടയാൻ സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവർത്തിക്കുമ്പോൾ മറുവശത്ത് സമൂഹമാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചാരണം ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു.
ഇത്തരം വ്യാജ പ്രചരങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി എടുക്കാൻ ഡിജെപി ലോക്നാഥ് ബെഹ്‌റ നിർദേശം നൽകിയിരുന്നു. നിപ്പാ വൈറസ് സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പോസ്റ്റ് ചെയ്യുകയോ, ഷെയര്‍ ചെയ്യുകയോ ചെയ്താല്‍ കേസെടുക്കാനും, തെറ്റായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനും അദ്ദേഹം നിർദേശിച്ചിരുന്നു.
സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും വ്യാജ പ്രചരങ്ങൾക്കെതിരെ രംഗത്ത് വന്നിരുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നും പോലും അടിസ്ഥാനരഹിതമായ നിരവധി പോസ്റ്റുകള്‍ നവ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ ആരും വീഴാന്‍ പാടില്ല. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചാരണം കേരളത്തിന്റെ പൊതുതാല്‍പര്യത്തിന് ദോഷം ചെയ്യും. ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സന്ദേശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പലരും പ്രചരിപ്പിക്കുന്നതെന്നും ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Also read ; നിപാ വൈറസ് : മുന്നറിയിപ്പുമായി യു.എ.ഇ കോണ്‍സുലേറ്റ്
Post Your Comments