ചവറ: എംഎല്‍എയുടെ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്ക്. വൈക്കം എംഎല്‍എ സി.കെ. ആശ സഞ്ചരിച്ച കാറാണ് യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിച്ചത്. തിരുവനന്തപുരം പൂന്തറ സ്വദേശി യാസിന് (19), വള്ളക്കടവ് സ്വദേശി റാഷിദ് (20) എന്നിവര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്.
ALSO READ: കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് ദാരുണാന്ത്യം
ഇന്ന് രാവിലെ 8.20ന് ദേശീയപാതയില്‍ ടൈറ്റാനിയത്തിനു വടക്ക് ഭാഗത്തായിരുന്നു അപകടം. തിരുവനന്തപുരത്തേയ്ക്ക് പോവുകയായിന്ന കാറും എതിരെ വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരെ ഉടനടി പോലീസ് ആംബുലന്‍സില്‍ നീണ്ടകര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു .
Post Your Comments