ട്രംപിന്റെ ഇസ്ലാം വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചു ട്രംപ് ടവറിന്റെ മുന്നില്‍ മുസ്ലിങ്ങള്‍ റമദാന്‍ നിസ്‌കാരം നടത്തി. കുടിയേറ്റ പ്രതിരോധ സംഘം നടത്തിയ ഇഫ്താര്‍ വിരുന്നിലാണ് നൂറോളം വരുന്ന മുസ്ലിംങ്ങള്‍ ട്രംപ് ടവറിന്റെ മുന്നില്‍ എത്തിയത്. അമുസ്ലിംങ്ങളും സംഘത്തില്‍ ഉണ്ടായിരുന്നു.
നിസ്‌കാര ചടങ്ങള്‍ക്ക് ശേഷം അവിടെ ഇരുന്ന് ചിക്കന്‍, ചോര, പിസ്സ അടങ്ങിയ ഭക്ഷണവും എല്ലാവരും കഴിച്ചു. ഇവര്‍ പോലീസിന്റെ സൂക്ഷ്മ നിരീക്ഷണത്തില്‍ ആയിരുന്നു. അമേരിക്ക മുസ്ലിം വിരുദ്ധ പ്രചാരണങ്ങള്‍ നടത്തുകയാണെന്നും. ഇതിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് ഐക്യദാര്‍ട്യം പ്രഖ്യാപ്പിക്കാനാണ് ഞാന്‍ എത്തിയതെന്നും 26 കാരിയായ മുസ്ലിം അമേരിക്കന്‍ യുവതി ഫത്തോമത വാഗേ പറഞ്ഞു.
എന്റെ മുസ്ലിം സഹോദരങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കാനാണ് ഞാന്‍ എത്തിയതെന്ന് 31 കാരിയായ ജൂത അഭയാര്‍ത്ഥി അസോസിയേഷന്‍ പ്രവര്‍ത്തകയായ മാഗ്ഗി ഗ്ലാസ് പറഞ്ഞു. നമ്മള്‍ എല്ലാവരും ഒന്നാണെന്ന് അറിയിക്കാനുള്ള വേദിയാണിതെന്നും അവര്‍ വ്യക്തമാക്കി.
Post Your Comments