Latest NewsKeralaNewsTechnology

ഫെയ്‌സ്ബുക്കിലൂടെ രക്തദാതാവിനെ കണ്ടെത്താം

കൊച്ചി: രക്തദാതാവിനെ എളുപ്പത്തില്‍ കണ്ടത്താന്‍ ഫെയ്‌സ്ബുക്കുമായി ബന്ധിപ്പിപ്പ് അജീഷ് ലാല്‍ എന്ന തിരുവനന്തപുരംകാൻ. അതിന് വേണ്ടി മൂന്ന് വര്‍ഷത്തോളമാണ് അജീഷ് ശ്രമിച്ചത്. ഒടുവില്‍ അജീഷിന്റെ പരിശ്രമം വിജയം കാണുകയും ചെയ്തു. ഒക്ടോബര്‍ ഒന്നു മുതല്‍ രക്തദാതാക്കളെ എളുപ്പത്തില്‍ കണ്ടെത്താന്‍ ഫെയ്‌സ്ബുക്കില്‍ പ്രത്യേകം ഫീച്ചര്‍ നിലവില്‍ വന്നു.

പുതിയ ഫീച്ചര്‍ രക്തദാനത്തിന് താല്‍പര്യമുള്ളവര്‍ക്ക് സൈന്‍ അപ് ചെയ്ത് അംഗമാകാം എന്നതാണ് മുന്നോട്ടുവെയ്ക്കുന്നത്. രക്തഗ്രൂപ്പ്, മുന്‍പ് രക്തം ദാനം ചെയ്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ രേഖപ്പെടുത്തണം. ഒണ്‍ലി മി എന്ന സംവിധാനത്തിലൂടെ ഈ വിവരങ്ങള്‍ സ്വകാര്യമാക്കിവെയ്ക്കാവുന്നതാണ്. എന്നാല്‍ തങ്ങളുടെ ടൈംലൈനില്‍ ഉപയോക്താക്കള്‍ക്ക് വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാനും സാധിക്കും.

ബ്ലഡ് ഗ്രൂപ്പ് ഒപ്ഷന്‍ എന്ന ആശയം 2014 ലാണ് ഫെയ്‌സ്ബുക്കില്‍ രൂപപ്പെട്ടതെന്ന് അജീഷ് പറയുന്നു. IncludeBloodgroupOptioninFacebook എന്ന പേരില്‍ ഒരു ഹാഷ് ടാഗ് ക്യാമ്പെയ്ന്‍ ഇതിന് വേണ്ടി ആരംഭിച്ചു. നിരവധി സുഹൃത്തുക്കള്‍ പിന്തുണയുമായി എത്തി. ഫെയ്‌സ്ബുക്കിന് തന്നെ സന്ദേശം അയച്ചിരുന്നുവെങ്കിലും യാതൊരു പ്രതികരണവുമുണ്ടായില്ലെന്ന് അജീഷ് പറയുന്നു. സ്ഥാപകന്‍ മാര്‍ക്ക് സുക്കെര്‍ബെര്‍ഗിന് മെസേജ് അയച്ചു. മറുപടിയുണ്ടായില്ല. അദ്ദേഹം ഇടുന്ന പോസ്റ്റുകള്‍ക്ക് IncludeBloodgroupOptioninFacebook എന്ന ഹാഷ് ടാഗ് കമന്റായി ചേര്‍ത്തു. വൈകാതെ കമന്റുകള്‍ ഇടാന്‍ സാധിക്കാത്ത വിധത്തില്‍ ഫെയ്‌സ്ബുക്ക് സ്പാം ചെയ്‌തെന്നും അജീഷ് പറയുന്നു.

ദിവസം ഒരു കമന്റ് ഇടാന്‍ സാധിക്കുന്ന വിധത്തിലെത്തിയപ്പോള്‍ വീണ്ടും ഇതേ ആവശ്യം ഉന്നയിച്ചു. സുക്കെര്‍ബെര്‍ഗ് ഫെയ്‌സ്ബുക്കില്‍ ആക്ടീവാകുന്ന സമയത്തെല്ലാം ഇക്കാര്യം പറഞ്ഞുകൊണ്ടിരുന്നു. മെസേജ് കാണുന്നുണ്ടായിരുന്നുവെങ്കിലും മറുപടി പറയാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഒരിക്കല്‍ പത്തുകമന്റുകള്‍ വരെ ഇട്ടപ്പോള്‍ മറ്റുള്ളവരും ഇത് ശ്രദ്ധിച്ചുതുടങ്ങി. ആശയത്തെ പിന്തുണച്ച് പലരും രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button