ഇസ്ലാമാബാദ് : പാകിസ്ഥാനിൽ 11-കാരനെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. സിന്ധ് പ്രവിശ്യയിലെ ബബർലോയ് പട്ടണത്തിന് സമീപം ഖൈർപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവത്തിൽ മുഹമ്മദ് അനാം, മദാസർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
11കാരനായ ഹിന്ദു ബാലനെയാണ് ലൈംഗികമായി ഉപദ്രവിച്ചതിന് ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകിട്ട് കാണാതായ കുട്ടിയെ പിന്നീട് സമീപത്തെ ആൾതാമസമില്ലാത്ത വീടിനടുത്ത് നിന്നും കണ്ടെത്തുകയായിരുന്നു. ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം.
Read Also : ‘വോട്ടു തരൂ… ജീവിതവും മരണാനന്തര ജീവിതവും സുന്ദരമാക്കിത്തരാം’: മോഹന വാഗ്ദാനങ്ങളുമായി അരവിന്ദ് കേജ്‌രിവാൾ
ഗുരുനാനാക് ജയന്തി ദിനത്തിലാണ് കുട്ടിയെ കാണാതായത്. ആഘോഷങ്ങളോടനുബന്ധിച്ച് വീട്ടുകാർ എല്ലാവരും തിരക്കിലായിരുന്നു. പിന്നീട് രാത്രി 11 മണിയോടെ കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടി അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പരാമർശിക്കുന്നുണ്ട്. മുറിവേറ്റ നിരവധി പാടുകളും ശരീരത്തിൽ കാണാം.
Post Your Comments