തിരുവനന്തപുരം ; “ഇന്ധനവില ദിവസവും ഉയരുന്ന സാഹചര്യത്തിൽ അധിക നികുതി വേണ്ടെന്ന് വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് ധനമന്ത്രി തോമസ് എെസക്. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിന് ശേഷം അധികനികുതിയുടെ കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും ജനങ്ങളെ ദുരിതത്തിലാഴ്ത്തി ഇന്ധന വില കൂടുമ്പോൾ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടുമെന്ന് തോന്നുന്നില്ലെന്നും” അദ്ദേഹം പറഞ്ഞു.
അതേസമയം ”പെട്രോള്‍, ഡീസല്‍ വില നിയന്ത്രിക്കുന്നതിനുള്ള ദീര്‍ഘകാല മാര്‍ഗങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന്” കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ”വിലക്കയറ്റത്തെക്കുറിച്ച് സര്‍ക്കാരിന് ആശങ്കയുണ്ട്. ഇന്ധനനികുതി ഉപയോഗിക്കുന്നത് രാജ്യത്ത് റോഡുകളും ആശുപത്രികളും നിര്‍മിക്കാനും അടിസ്ഥാനസൗകര്യം വികസിപ്പിക്കാനുമാണെന്നു” അദ്ദേഹം പറഞ്ഞു.
Also read ; നിപ വൈറസിനെതിരെ കേരളത്തിന്റെ അതിര്‍ത്തി ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം
Post Your Comments