മൂന്നാര്‍: നീലക്കുറിഞ്ഞി കാണാനെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വനംവകുപ്പ് നിയന്ത്രണമേര്‍പ്പെടുത്തും. നീണ്ട പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ വിരുന്നെത്തുന്ന ആ നീലച്ചാര്ത്തിനെ വരവേല്‍ക്കാന്‍ ഇനി ഒരു മാസത്തെ കാത്തിരിപ്പു കൂടി മാത്രമാണ് ബാക്കിയുള്ളത്.
നീലക്കുറിഞ്ഞി കാണാനായി എത്തുന്ന സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഉണ്ടാകും. ഒരു ദിവസം ഇരവികുളം ദേശീയ ഉദ്യാനത്തില്‍ 3600 പേര്‍ക്കു മാത്രമാണ് പ്രവേശനമുണ്ടാകുക. കഴിഞ്ഞ തവണ വരെ സന്ദര്‍ശകര്‍ക്കു നിയന്ത്രണമില്ലാത്തതിനാല്‍ ഉണ്ടായ ജനപ്രവാഹം മൂന്നാറിന്റെ ആവാസ വ്യവസ്ഥയെസാരമായി ബാധിച്ചിരുന്നു.
നീലക്കുറിഞ്ഞി കാണാന്‍ ജൂണ്‍ മുതല്‍ ഓണ്‍ലൈന്‍ വഴി ബുക്കിങ് ആരംഭിക്കും. 75 ശതമാനം ടിക്കറ്റുകളും ഓണ്‍ലൈന്‍ വഴിയാകും. ബാക്കി 25 ശതമാനം ടിക്കറ്റ് മൂന്നാറില്‍ നിന്നും ലഭിക്കും. രാവിലെ 7.30 മുതല്‍ 3.30 വരെ മാത്രമാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടാകുക.
വൈകിട്ട് ആറു മണിക്കു മുമ്പായി സന്ദര്‍ശകരെ പുറത്തിറക്കുകയും ചെയ്യും. ഉദ്യാനത്തിന്റെ മുകളില്‍ ഒരേസമയം 500 പേരെ എത്തിക്കും. ഇതിനായി 10 മിനി ബസുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. എത്രനാള്‍ പ്രവേശനമുണ്ടാകുമെന്ന കാര്യത്തില്‍ തീരുമാനമുണ്ടായിട്ടില്ല. നീലക്കുറിഞ്ഞി കാണാന്‍ ജൂലൈയില്‍ വലിയ ജനപ്രവാഹമാണ് ടൂറിസം-വനംവകുപ്പുകള്‍ പ്രതീക്ഷിക്കുന്നത്.
Post Your Comments