മുംബൈ: നമ്പർ ചോദിച്ച അയൽവാസിയായ യുവാവിനെ ദമ്പതികൾ ചേർന്ന് തല്ലിക്കൊന്നു. മുംബൈ ചെംബൂരിലെ കൃഷ്ണ മേനോര്‍ മാര്‍ഗിലാണ് സംഭവം. രാകേഷ് ഷിന്‍ഡെ എന്ന 38കാരനാണ് ദമ്പതികളുടെ മർദ്ദനത്തെ തുടർന്ന് മരണപ്പെട്ടത്. സംഭവത്തിൽ യശ്വന്ത്(35), ഭാര്യ മീന ഝാഡെ(32) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്‌തു.
also read:പശുവിനെ കശാപ്പ് ചെയ്‌തെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്നു
യുവാവ് വീട്ടിൽ അതിക്രമിച്ച് കയറുകയും മീനയുടെ റൂമിൽ എത്തി നമ്പർ ചോദിക്കുകയുമായിരുന്നു. ഭർത്താവ് ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ യുവതി വിവരം പറയുകയായിരുന്നു. തുടര്‍ന്ന് ദമ്പതികൾ രാകേഷിന്റെ മുറിയിലെത്തുകയും, വഴക്കിടുകയും ചെയ്‌തു. ശേഷം ദമ്പതികൾ യുവാവിനെ മർദ്ദിക്കുകയായിരുന്നു. ഇതിനിടെയാണ് യുവാവ് കുഴഞ്ഞു വീണ് മരിച്ചത്.
Post Your Comments