Latest NewsIndia

ബന്ദാരു ദത്താത്രേയയുടെ മകന്റെ മരണകാരണം ഞെട്ടിക്കുന്നത്

ഹൈദരാബാദ്: ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ബന്ദാരു ദത്താത്രേയയുടെ മകന്‍ ബന്ദാരു വൈഷ്‌ണവ് (21) മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയയിരുന്നു അന്ത്യം. മെഡിക്കള്‍ വിദ്യാര്‍ത്ഥിയായിരുന്നു വൈഷ്‌ണവ്. കുടുംബത്തോടൊപ്പം ഇന്നലെ രാത്രി അത്താഴം കഴിക്കവെ കുഴഞ്ഞ് വീണ വൈഷ്‌ണവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചികിത്സ നടക്കുമ്പോൾ തന്നെ രാത്രി 1.30 മണിയോടു കൂടി വൈഷ്ണവ് മരിക്കുകയായിരുന്നു.

മൂന്നാം വർഷ എം ബി ബി എസ് വിദ്യാർത്ഥിയായ വൈഷ്ണവ് ബന്ദാരു ദത്താത്രേയയുടെ ഏക മകനാണ്. ശരീരം മെലിയാനായി വൈഷ്ണവ് കർശനമായ ഡയറ്റ് എടുത്തിരുന്നതായാണ് ഇവരോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇതാവാം പെട്ടെന്നുള്ള മരണത്തിനു കാരണമായതെന്നും സൂചനയുണ്ട്. ഹൃദ്രോഗിയായ ബന്ദാരു ദത്തത്രേയയെ മകന്റെ മരണം രാവിലെയാണ് അറിയിച്ചത്. ബിജെപിയുടെ ആക്റ്റിവ് ആയുള്ള പ്രവർത്തനങ്ങളിൽ പങ്കാളി കൂടിയാണ് വൈഷ്ണവ്. ഒരു സഹോദരി ആണ് വൈഷ്ണവിനുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button