കത്വ: ജമ്മു കാശ്മീരിൽ വീണ്ടും പാക് ഷെല്ലാക്രമണം. ജമ്മുകശ്മീരിലെ കത്വയിലെ ഹിരാനഗര്‍ മേഖലയിലുണ്ടായ ആക്രമണത്തിൽ പ്രദേശവാസിയായ ഒരാളാണ് കൊല്ലപ്പെട്ടത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ അറീനയിലും പാക് സേന നടത്തിയ വെടിവെപ്പിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. ആര്‍.എസ് പുരയിലും പാകിസ്താന് സേന വെടിനിര്‍ത്തല്‍ കരാർ ലംഘിച്ചു. ഷെല്ലാക്രമണം ശക്തമായതിനാൽ ജില്ലാ അധികാരികള്‍ ബുള്ളറ്റ് പ്രൂഫ് വാഹനത്തില്‍ ഗ്രാമവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി
റംസാൻ മാസത്തിൽ ഇന്ത്യ വെടി നിറുത്തല്‍ പ്രഖ്യാപിച്ചിട്ടും അതിര്‍ത്തിയില്‍ പാക് പ്രോകപനം തുടരുകയാണ്. ആര്‍.എസ് പുരയിലും അറീനയിലും മെയ് 18 ന് പാകിസ്താന് നടത്തിയ വെടിവെപ്പില്‍ ബി.എസ്.എഫ് ജവാനുള്‍പ്പെടെ അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു.
Also read ; അതിർത്തിയിൽ വീണ്ടും ഷെല്ലാക്രമണം : നാല് മരണം
Post Your Comments