കൊട്ടിയം : തനിയ്ക്ക് അവിഹിതബന്ധം ഉണ്ടെന്നുള്ളത് ഭാര്യയുടെ സംശയം മാത്രമാണ്. അവര്‍ സംശയരോഗിയാണ് എന്ന് പറഞ്ഞ് നടന്നിരുന്ന യുവാവിന്റെ കള്ളത്തരം പൊളിഞ്ഞു. ഭര്‍ത്താവിന്റെ അവിഹിതം ഭാര്യ കയ്യോടെ പിടികൂടി. എന്നാല്‍
ഭര്‍ത്താവിന്റെ അവിഹിത ബന്ധം കൈയോടെ പിടികൂടിയ ഭാര്യയ്ക്ക് ഭര്‍ത്താവില്‍ നിന്നും കാമുകിയില്‍ നിന്നും ക്രൂരമര്‍ദ്ദനം. മര്‍ദ്ദനത്തെ തുടര്‍ന്നു മൂക്കിലുടെ രക്തം വാര്‍ന്ന നിലയില്‍ വീട്ടമ്മയെ കൊല്ലം ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടിയം മേവറത്ത് കഴിഞ്ഞ ദിവസം അര്‍ധ രാത്രിയിലായിരുന്നു സംഭവം. ദമ്പതികള്‍ കൂറെ നാളുകളായി അകന്നു കഴിയുകയായിരുന്നു. നിലവില്‍ കുടുംബ കോടതിയില്‍ ഇതു സംബന്ധിച്ച കേസ് നടക്കുകയാണ്.
ഭര്‍ത്താവിനു പരസ്ത്രീബന്ധം ഉണ്ട് എന്നാണു യുവതിയുടെ ആരോപണം എന്നാല്‍ ഭാര്യയ്ക്കു സംശയരോഗമാണ് എന്നു ഭര്‍ത്താവ് ആരോപിക്കുന്നു. ഭാര്യയ്ക്കും ഭര്‍ത്താവിനും തുല്ല്യ അവകാശമുള്ള മേവറത്തെ വീട്ടില്‍ അസമയത്തു സ്ത്രീകള്‍ വന്നു പോകാറുണ്ട് എന്ന് പരിസരവാസികള്‍ പറഞ്ഞതിന്റെ അടിസ്ഥാത്തിലയിരുന്നു ഇവര്‍ കൊട്ടിയം പോലീസ് സ്റ്റേഷനില്‍ എത്തി പോലീസിന്റെ സഹായത്തോടെ മേവറത്തെ വീട്ടില്‍ ബന്ധുക്കളെയും കൂട്ടി എത്തിയത്. വീട്ടില്‍ അപരിചിതയായ സ്ത്രീയെ കണ്ട് ഭാര്യയുടെ നിയന്ത്രണം വിടുകയായിരുന്നു.
തന്റെ 80 പവന്‍ സ്വര്‍ണ്ണം വിറ്റു പണം മുടക്കി വാങ്ങിയ വീട്ടില്‍ അപരിചിതയായ സ്ത്രീയ്ക്കു പാതിരാത്രി എന്തു കാര്യം എന്നു ചോദിച്ച് ഇവര്‍ സംസാരിക്കുകയായിരുന്നു. ഈ സമയം ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് യുവതിയെ തല്ലുകയും തൊഴിക്കുകയും ചെയ്തു. ഇതിനിടയില്‍ നാട്ടുകാരില്‍ ഒരാള്‍ കാമുകിയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയത് സ്ഥിതിഗതികള്‍ വഷളാക്കി. മൊബൈല്‍ വാങ്ങി നിലത്തടിച്ചായിരുന്നു ഇവര്‍ ഇതിനോടു പ്രതികരിച്ചത്. ഭര്‍ത്താവും കാമുകിയും ചേര്‍ന്നു മര്‍ദ്ദിച്ചു എന്ന യുവതിയുടെ പരാതിയില്‍ പോലീസ് ഇരുവരേയും കസ്റ്റഡിയില്‍ എടുത്തു. ശേഷം സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു.
Post Your Comments