![](/wp-content/uploads/2018/05/BSE-RISES.png)
മുംബൈ: ഓഹരി വിപണിയില്‍ ഉണര്‍വ്. ബിഎസ്ഇ സെന്‍സെക്‌സ് 78 പോയിന്‌റ് വര്‍ധിച്ച് 34690ല്‍ എത്തി. നിഫ്റ്റി 38 പോയിന്‌റ് വര്‍ധിച്ച് 10,540 ന് മുകളിലാണ് ഇപ്പോള്‍ വ്യാപാരം നടത്തുന്നത്. ആദ്യം നഷ്ടമായിരുന്ന പിഎസ്യു ബാങ്ക്, ഉപഭോക്തൃ ചരക്ക് വ്യാപാരം എന്നീ മേഖലയുടെ സ്റ്റോക്കുകള്‍ക്ക് ഉയര്‍ച്ച ലഭിച്ചു.
ഐടി, ഓയില്‍ ആന്‌റ് ഗ്യാസ് എന്നീ മേഖലകള്‍ നഷ്ടം നേരിടുന്നുണ്ട്. ബജാജ്, ഐസിഐസിഐ, ഐഡിയ എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോള്‍ എസ്ബിഐ, സണ്‍ ഫാര്‍മ, അള്‍ട്രാടെക്ക് എന്നിവ നഷ്ടം നേരിടുകയാണ്.
Post Your Comments