Latest NewsNewsGulfCrime

ദുബായില്‍ ഒന്‍പതുകാരിയ്ക്ക് നേരെ ജിമ്മില്‍ വച്ച് ലൈംഗികാതിക്രമം

ദുബായ്: ജിമ്മില്‍ വച്ച് ഒന്‍പതുകാരിയ്ക്കു നേരെ ലൈംഗികാതിക്രം. സംഭവവുമായി ബന്ധപ്പെട്ട് 31കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് 22നാണ് കേസിനാസ്പദമായ സംഭവം. സംഭവത്തെ പറ്റി പൊലീസ് പറയുന്നതിങ്ങനെ. ജിമ്മില്‍ വച്ച് കുട്ടി മാതാപിതാക്കളുടെ അടുത്ത് നിന്നും മാറി ഒറ്റയ്ക്ക് നില്‍ക്കുമ്പോഴാണ്‌ സംഭവം. ഇതേ കെട്ടിടത്തിലെ ശുചീകരണ തൊഴിലാളിയാണ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ബംഗ്ലാദേശിയാണ് ഇയാള്‍. ഇയാള്‍ കുട്ടിയുടെ ശരീരത്തില്‍ ഒന്നില്‍ കൂടുതല്‍ തവണ സ്പര്‍ശിച്ചെന്നാണ് കേസ്.

ജിമ്മിലെ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് എങ്ങനെയെന്ന വ്യാജേനയാണ് ഇയാള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചത്. ഇതിനിടെ കുട്ടി അയാളുടെ കൈ തട്ടിമാറ്റാന്‍ ശ്രമിച്ചെങ്കിലും വീണ്ടും ഇയാള്‍ ബലം പ്രയോഗിച്ചു. സംഭവശേഷം സഹോദരിയോടൊപ്പം വീട്ടിലെത്തിയ കുട്ടി ഉണ്ടായതെല്ലാം തുറന്നു പറഞ്ഞു. ഉടന്‍ മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെടുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കേസില്‍ ഇയാള്‍ക്ക് ആറുമാസം കഠിന തടവിനും പിന്നീട് നാടുകടത്താനും കോടതി വിധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button