Kerala

എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിനിയെ തട്ടുകൊണ്ടുപോകാന്‍ ശ്രമം

മുവാറ്റുപുഴ: എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിനിയെ തട്ടുകൊണ്ടുപോകാന്‍ ശ്രമം. സഹപാഠിയായ വിദ്യാര്‍ത്ഥിനിക്കും സംഭവത്തിൽ പങ്കുണ്ട്. വിദ്യാര്‍ത്ഥിനിക്കെതിരെ കോട്ടപ്പാടി സ്വദേശിനി പരാതി നല്‍കി. മുന്‍പ് വിവാഹം ആലോചിച്ചിരുന്ന യുവാവാണ് സംഭവത്തിന് പിന്നിൽ.

പിതാവിന് അസുഖമെന്ന് പറഞ്ഞ് കൂടെ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയുടെ സഹായത്തോടെ വെറ്റിലപ്പാറ സ്വദേശി പെൺകുട്ടിയെ കാറില്‍ കയറ്റി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്നാണു പരാതി.കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കാറില്‍ വെറ്റിലപ്പാറ സ്വദേശി ദില്‍ഷാദും ഡ്രൈവറുമുണ്ടായിരുന്നു. വീട്ടിലേക്കു പോകാതെ കാര്‍ അടിമാലി ഭാഗത്തേക്കു പോയതോടെ വിദ്യാര്‍ത്ഥിനി ബഹളം വയ്ക്കുകയായിരുന്നു ഇതോടെ ഡ്രൈവര്‍ കാര്‍ നിര്‍ത്തി. ശേഷം വിദ്യാര്‍ത്ഥിനി വീട്ടുകാരെ വിവരം അറിയിച്ചു.

ALSO READ: ഫേസ്ബുക്കിലൂടെ ഭാര്യമാര്‍ പരിചയക്കാരായി ; ഒമ്പതു വിവാഹം കഴിച്ച

വിവാഹം കഴിക്കാനാണു വിദ്യാര്‍ത്ഥിനിയെ കൊണ്ടുപോകുന്നതെന്നായിരുന്നു കാറിന്റെ ഡ്രൈവറോടു യുവാവ് പറഞ്ഞിരുന്നത്. വിദ്യാര്‍ത്ഥിനി ബഹളം വച്ചതോടെ ഡ്രൈവര്‍ യാത്ര തുടരാന്‍ വിസമ്മതിക്കുകയായിരുന്നു. തുടർന്നാണ് ഇരുവരും കുടുങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button