Kerala

ചെങ്ങന്നൂരില്‍ ഇടത് വലതുമുന്നണികള്‍ പരസ്പരം ഒത്തു കളിയാണ് നടത്തുന്നതെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം ; “ചെങ്ങന്നൂരില്‍ ഇടത് വലതു മുന്നണികള്‍ പരസ്പരം ഒത്തു കളിയാണ് നടത്തുന്നതെന്നും, 50 ശതമാനത്തില്‍ കുടുതല്‍ വോട്ട് നേടി പി.എസ് ശ്രീധരന്‍ പിള്ള ഇവിടെ നിന്നും വിജയിക്കുമെന്നും” ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ”സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്സും കോണ്‍ഗ്രസ്സ് പാര്‍ട്ടിയും ഒന്നു തന്നെയാണ്. പരസ്പരം സഹകരിച്ചാണ് ഇപ്പോള്‍ അവരുടെ പ്രവര്‍ത്തനം. മുഖ്യമന്ത്രി പിണറായി വിജയനും സീതാറാം യെച്ചൂരിയും കോണ്‍ഗ്രസ്സ് ഉള്‍പ്പെട്ട സര്‍ക്കാറിനെ ആശിര്‍വദിക്കാനും പുതിയ സഖ്യ പ്രഖ്യാപനത്തിനുമായി കര്‍ണ്ണാടകയിലേക്ക് പോവുകയാണ്. രണ്ടു പാര്‍ട്ടികളും ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. ഈ രാഷ്ട്രിയ കപടത ചെങ്ങന്നുരിലെ ജനങ്ങള്‍ തിരിച്ചറിയുമെന്നും ബി.ജെ.പിയെ സംബന്ധിച്ച്‌ തികഞ്ഞ ആത്മ വിശ്വാസമാണ് ഇവിടെ ഉള്ളതെന്നും” അദ്ദേഹം പറഞ്ഞു.

Also read ; ഇന്ധനവില വര്‍ദ്ധനവ് : കമ്പനികളുടെ തീരുമാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായി ഇടപെടുന്നു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button