അലിഗഢ്: മൂത്രപ്പുരയില്‍ സി.സി.ടി.വി. ഘടിപ്പിച്ച സംഭവത്തിൽ വിവാദത്തിലായിരിക്കുകയാണ് യു.പി.യിലെ കോളേജ് അധികൃതര്‍. കോളേജിലെ ക്ലാസുകളിലും പൊതുവിടങ്ങളിലും സിസിടിവി സ്ഥാപിക്കുന്നത് സാധാരണമാണ്. വിദ്യാർത്ഥികളുടെ സുരക്ഷ കൂടി മുന്നിൽ കണ്ടാണ് അങ്ങനെ ചെയ്യുന്നത്.
എന്നാൽ ഇവിടെ, പരീക്ഷയിലെ കോപ്പിയടി തടയാന്‍ വേണ്ടിയാണ് ആണ്‍കുട്ടികളുടെ മൂത്രപ്പുരയില്‍ സി.സി.ടി.വി. ക്യാമറ ഘടിപ്പിച്ചതെന്നാണ് കോളേജ് അധികൃതരുടെ വാദം. അടിവസ്ത്രത്തില്‍ തുണ്ടു കടലാസ് ഒളിപ്പിച്ച് പരീക്ഷാഹാളിലേക്കു കയറ്റുന്നവരെ കണ്ടെത്താനുള്ള അധികൃതരുടെ നടപടിക്കെതിരേ അലിഗഢിലെ ധരം സമാജ് ഡിഗ്രി കോളേജ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുകയാണ്. മൂത്രപ്പുരയില്‍ സി.സി.ടി.വി ഘടിപ്പിച്ച സംഭവം ഒരു രീതിയിലും അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ.
ALSO READ: സംസ്ഥാനത്തെ പ്രമുഖ കോളജിലെ വനിതാ ഹോസ്റ്റലില്‍ സി.സി.ടി.വി ക്യാമറ
ദിവസങ്ങൾക്ക് മുൻപാണ് അധികൃതർ പുതിയ പരിഷ്കാരം നടപ്പാക്കിയത്. ഇതിനെതിരെ കോടതിയെ
സമീപിക്കാനൊരുങ്ങുകയാണ് വിദ്യാര്‍ഥിസംഘടനകള്‍. എന്നാൽ കോപ്പിയടി പിടികൂടാൻ വേണ്ടി മാത്രമാണ് ഇത്തരം ഒരു നീക്കമുണ്ടായതെന്നും, ഇതിനെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി കാണേണ്ടതില്ലെന്നും കോളേജ് പ്രിന്‍സിപ്പല്‍ പ്രതികരിച്ചു.
Post Your Comments