Movie SongsEntertainment

നാല് വിവാഹം കഴിച്ച ബോളിവുഡ് താര സുന്ദരിയുടെ ജീവിതകഥ

നടീനടന്മാരുടെ വിവാഹവും വിവാഹമോചനവും എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. പല താരങ്ങളും ഒന്നിലധികം വിവാഹം ചെയ്തവരുമാണ്. എന്നാല്‍ നാലിലധികം വിവാഹം ചെയ്ത ബോളിവുഡ് നടിയെക്കുറിച്ച് അറിയാം.

സഞ്ജയ്‌ ദത്ത്, കിഷോര്‍ കുമാര്‍, കബീര്‍ ബേദി തുടങ്ങിയ നിരവധി നടന്മാര്‍ മൂന്നിലധികം വിവാഹം ചെയ്ത താരങ്ങളാണ്. നാല് വിവാഹം ചെയ്ത ഒരു നടിയാണ് സേബ ഭക്തിര്‍. പാകിസ്ഥാനിക്കാരിയായ സേബ ബോളിവുഡിലും മിനി സ്ക്രീനിലും തന്റേതായ ഇടം നേടിയെടുത്ത ഒരു കലാകാരിയാണ്.

zeba bakhtiar pakistani actress എന്നതിനുള്ള ചിത്രം

ഋഷി കപൂറിന്റെ ‘ഹിന’ എന്ന ചിത്രമാണ് സേബയുടെ ആദ്യ ബോളിവുഡ് ചുവടുവയ്പ്പ്. അതിനു മുമ്പ് തന്നെ ചില ടെലിവിഷന്‍ സീരിയലിലൂടെ സേബ ശ്രദ്ധനേടിയിരുന്നു. ഹിനയിലെ അയാം ഖുഷരംഗ് ഹിന എന്ന ഗാനം അക്കാലത്ത് ഹിറ്റായിരുന്നു. ഈ ചിത്രത്തോടെ പുതിയ ഒരു താരോദയമായി മാറിയ സേബ വളരെ കുറച്ച ചിത്രങ്ങള്‍ മാത്രമാണ് തിരഞ്ഞെടുത്ത് അഭിനയിച്ചിരുന്നത്.

ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം സേബ നാല് വിവാഹങ്ങള്‍ കഴിച്ചിരുന്നു. സല്‍മാന്‍ വാലിയനിയാണ് സേബയുടെ ആദ്യ ഭര്‍ത്താവ്. ഇരുവരും തമ്മിലുള്ള ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല. ഈ വിവാഹ മോചനത്തിന് ശേഷം പ്രമുഖ ഗായകന്‍ അദ്നന്‍ സമിയെയാണ് സേബ വിവാഹം ചെയ്തത്. ഈ ബന്ധവും വിവാഹ മോചനത്തില്‍ കലാശിച്ചു. ഇരുവര്‍ക്കും ഒരു മകനുണ്ട്.

zeba bakhtiar pakistani actress എന്നതിനുള്ള ചിത്രം

സേബയുടെ മൂന്നാം വിവാഹം ബോളിവുഡ് താരം ജാവേദ്‌ ജഫ്രിയുമായി ആയിരുന്നു. ഇതും വേര്‍പിരിഞ്ഞു. ബോളിവുഡ് കരിയര്‍ അവസാനിപ്പിച്ചു ടെലിവിഷന്‍ മേഖലയില്‍ മാത്രം ശ്രദ്ധ നല്‍കിയ സേബ തിരികെ പാകിസ്ഥാനിലേയ്ക്ക് താമസം മാറ്റി. അവിടെ വച്ച് സോഹലി ഖാനുമായി നടിയുടെ വിവാഹം കഴിഞ്ഞുവെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ അദ്ദേഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സീരിയല്‍ സംവിധാനവും അഭിനയവുമായി തിരക്കിലാണ് സേബ ഇപ്പോഴും.

shortlink

Post Your Comments


Back to top button