ദുബായ് : യു.എ.യില്‍ ബീച്ചുകളില്‍ നിശ്ചയിച്ച പരിധിയില്‍ നിന്നും അകലം പാലിക്കാത്ത ജെറ്റ് സ്കീകള്‍ക്ക് വന്‍ തുക പിഴ ചുമത്തുമെന്ന് യു.എ.ഇ മന്ത്രാലയം അറിയിച്ചു. അബുദാബി ജലഗതാഗത വകുപ്പാണ് കര്‍ശന നിര്‍ദേശവുമായി മുന്നോട്ട് വന്നിരിയ്ക്കുന്നത്.
ബീച്ചുകളില്‍ നിന്ന് 200 മീറ്റര്‍ അകലത്തിലാകണം ജെറ്റ് സ്കീ ഓടിയ്ക്കേണ്ടതെന്ന് ആദ്യം നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് കടല്‍തീരത്തിന് തൊട്ടരികലായി പലരും ജെറ്റ് സ്കീ ഡ്രൈവ് ചെയ്യുന്നതെന്ന് ജലഗതാഗത വകുപ്പ് പറയുന്നു.
ഈ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് 500 ദിര്‍ഹം മുതല്‍ 2000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് യു.എ.ഇ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Post Your Comments