Kerala

അശ്ലീല കുറിപ്പിന് ലൈക്കടിച്ചു; വി.ടി ബല്‍റാമിനെ ട്രോളി സോഷ്യല്‍ മീഡിയ

ജാഫര്‍ എന്നൊരാള്‍ എഴുതിയ കുറിപ്പിനാണ് ബല്‍റാം ലൈക്ക് അടിച്ചത്. കൊച്ചു കുട്ടികളെ പോലും ലൈംഗികമായി പീഡിപ്പിക്കുന്നതിനെ ന്യായീകരിക്കുന്ന കുറിപ്പിനെ പിന്തുണച്ച ബല്‍റാം വലിയ വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. വി.ടി. ബല്‍റാം എംഎല്‍എ, നിങ്ങള്‍ എന്തൊരു ദുരന്തമാണെന്നാണ് സോഷ്യല്‍മീഡിയയുടെ ചോദ്യം. എന്നാല്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ബല്‍റാം ഇതിന്റെ ന്യായീകരണവുമായി രംഗത്തെത്തി.

ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ രൂപം ഇങ്ങനെ: ഫേസ്ബുക്കില്‍ പോസ്റ്റിലൂടെയോ കമന്റിലൂടെയോ ഞാനായിട്ട് പറയുന്ന വാക്കുകള്‍ക്ക് മാത്രമാണ് എനിക്ക് ഉത്തരവാദിത്തമുള്ളത്. മറ്റ് ആരുടെയെങ്കിലും പോസ്റ്റുകള്‍ ഞാന്‍ ഷെയര്‍ ചെയ്താലും അതിന്റെ ഉള്ളടക്കത്തോട് പൊതുവില്‍ എനിക്ക് യോജിപ്പുള്ളതായി കണക്കാക്കാവുന്നതാണ്. എന്നാല്‍ മറ്റുള്ളവരുടെ പോസ്റ്റുകള്‍ക്ക് നല്‍കുന്ന ലൈക്കിന് ആ പോസ്റ്റിന്റെ ഉള്ളടക്കത്തെ ഞാന്‍ അംഗീകരിക്കുന്നു എന്ന് അര്‍ത്ഥമില്ല. ആ പോസ്റ്റ് കണ്ടു, അതിലെ ചര്‍ച്ചകള്‍ ഫോളോ ചെയ്യുന്നു, എന്നൊക്കെ മാത്രമേ ലൈക്കില്‍ നിന്ന് അനുമാനിക്കേണ്ടതുള്ളൂ.

എന്റെ പിന്നാലെ നടന്ന് ചൊറിയാനും വായില്‍ വിരലിട്ട് കുത്തി തങ്ങള്‍ക്കാവശ്യമുള്ളത് പറയിപ്പിക്കാനും പിന്നീടതിന്റെ പേരില്‍ കൂട്ടമായി ആക്രമിക്കാനും മാത്രം താത്പര്യമുള്ള സൈബര്‍ ക്വട്ടേഷന്‍കാര്‍ക്കും ചില പ്രത്യേക മാധ്യമങ്ങള്‍ക്കും അവരവരുടെ പണി തുടരാം. വിരോധമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button