Latest News

നിപ്പാ വൈറസ്; കേന്ദ്രത്തില്‍ നിന്നും പ്രത്യേക സംഘം ഇന്ന് കേരളത്തിലേക്ക്

തിരുവനന്തപുരം: കേരളത്തെ ആകമാനം ഭീതിയിലാഴ്ത്തിയിരിക്കുന്ന നിപ്പാ വൈറസ് ബാധയെക്കുറിച്ച് പഠിക്കുന്നതിന് കേന്ദ്രം നിയോഗിച്ച പ്രത്യേക സംഘം ഇന്ന് കേരളത്തിലെത്തും. കോഴിക്കോട്ടാണ് സംഘം ആദ്യം എത്തുന്നത്. ഇതുവരെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. നിപാ വൈറസ് തന്നെയാണ് പനിമരണത്തിന് പിന്നിലെന്ന് ഇന്നെലെ സ്ഥിരീകിരിച്ചിരുന്നു. പുണെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സ്രവ പരിശോധനയിലാണ് നിപാ വൈറസാണ് മരണങ്ങള്‍ക്ക് പിന്നിലെന്ന് സ്ഥിരീകരിച്ചത്. അതേസമയം വൈറസ് ബാധമൂലമുണ്ടാകുന്ന രോഗങ്ങള്‍ക്ക് മരുന്നില്ല. പ്രതിരോധ നടപടികള്‍ മാത്രമാണ് ഫലപ്രദം.

അതേസമയം പനിയെ നേരിടാനായി പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. കോഴിക്കോട്ടെ പനിമരണങ്ങളെക്കുറിച്ച് പഠിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിദഗ്ധ സമിതിയെയും നിയോഗിച്ചു. വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഏഴുപേരില്‍ രണ്ടുപേരുടെ നില അതീവഗുരുതരമാണ്. ഇവര്‍ക്ക് പുറമെ ഇരുപത്തിയഞ്ച് പേര്‍ രോഗലക്ഷണങ്ങളുമായി ചികിത്സയിലുണ്ട്.

പനി മൂലം മരിച്ചവരുടെ വീടുകളില്‍ ഊരുവിലക്കാണ് നേരിടുന്നത്. രോഗം പടരുമെന്ന പേടിമൂലം മരിച്ച വീടുകളില്‍ ആരും പ്രവേശിക്കുന്നില്ല. ബന്ധുക്കളും നാട്ടുകാരും എത്തായതോടെ വീടുകള്‍ ഒറ്റപ്പെട്ട നിലയിലാണ്. എന്നാല്‍ മുന്നറിയിപ്പും നിര്‍ദ്ദേശങ്ങളും നല്‍കി അധികൃതര്‍ രംഗത്തെത്തി കഴിഞ്ഞു. പഴങ്ങളും മറ്റും കഴിക്കുമ്പോള്‍ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button