Cinema

പ്രിയ സുഹൃത്തിന്റെ വിവാഹത്തില്‍ വെസ്റ്റേണ്‍ ലുക്കില്‍ തിളങ്ങി പ്രിയങ്ക

കഴിഞ്ഞ ദിവസമായിരുന്നു ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയും ചലച്ചിത്ര താരം മേഗന്‍ മാര്‍ക്കലും തമ്മിലുള്ള വിവാഹം. ലണ്ടനില്‍ നടന്ന രാജകീയ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഏകദേശം 600 അതിഥികളാണ് എത്തിയത്.

വിവാഹത്തിന്റെ വാര്‍ത്തകള്‍ ഏറെ ആവേശത്തോടെയാണ് ഏവരും റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇന്ത്യയിലുള്ളവര്‍ക്ക് അറിയേണ്ടത് മേഗന്റെ പ്രിയ സുഹൃത്ത് പ്രിയങ്ക ചോപ്രയുടെ എന്‍ട്രിയെ കുറിച്ചായിരുന്നു. എങ്ങനെയാവും ഉറ്റസുഹൃത്തിന്റെ വിവാഹത്തിന് പ്രിയങ്ക എത്തുക എന്ന കാത്തിരിപ്പിലായിരുന്നു ഏവരും.

വെസ്റ്റേണ്‍ സ്റ്റൈലിലുള്ള വസ്ത്രം ധരിച്ചായിരുന്നു പ്രിയങ്ക വിവാഹത്തിനെത്തിയത്. ഇളം ലാവെണ്ടര്‍ നിറത്തിലുള്ള വെസ്റ്റേണ്‍ മാതൃകയിലുള്ള സ്‌കേട്ടും ലാവണ്ടര്‍ നിറത്തിലുള്ള തൊപ്പിയുമണിഞ്ഞായിരുന്നു. വിവാഹത്തിലെ ഒരു ആകര്‍ഷണ കേന്ദ്രം പ്രിയങ്ക തന്നെയായിരുന്നെന്ന് പറയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button