നൊന്തുപ്രസവിച്ച നാലാമത്തെ കുഞ്ഞിനേയും അമ്മക്ക് വേണ്ട. കുമളി കൊല്ലം പട്ടടയിലാണ് ആണ് സംഭവം. പിറന്ന് വീണ് ദിവസങ്ങള്‍ക്കുള്ളില്‍ കുഞ്ഞിനെ വേണ്ടെന്ന് അമ്മ അറിയിച്ചതോടെ കുഞ്ഞിനെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പരിശോധനയ്ക്ക് ശേഷം ഏറ്റെടുക്കുകയായിരുന്നു. ഇവരുടെ നാലാമത്തെ കുഞ്ഞിനെയാണ് അധികൃതര്‍ ഇത്തരത്തില്‍ ഏറ്റെടുക്കുന്നത്.
നൊന്ത് പ്രസവിച്ച കുഞ്ഞിനെ വളർത്താൻ കാശില്ലെന്ന് പറഞ്ഞ് പോലീസിനെയും ചൈല്‍ഡ് ലൈന്‍ അധിക്യതരെയും വിവരം അറിയിച്ചത്. വീട്ടില്‍ പ്രസവിച്ചതിനാല്‍ പോലീസിന്റെ സാനിദ്ധ്യത്തിലായിരുന്നു പരിശോധന നടന്നത്. തുച്ഛമായ വരുമാനം മാത്രമേയുള്ളൂവെന്നും അതിനാല്‍ കുഞ്ഞിനെ വളര്‍ത്താന്‍ കഴിയില്ലെന്നുമാണ് യുവതി പറയുന്നത്.
Post Your Comments