Latest NewsIndia

കര്‍ണാടക തിരഞ്ഞെടുപ്പ് : അവശേഷിക്കുന്ന സീറ്റുകള്‍ക്കായി പടയൊരുക്കം തുടങ്ങി

കര്‍ണാടക : ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളില്‍ പടയൊരുക്കം തുടങ്ങി. ജയനഗറിലും രാജരാജേശ്വരി നഗറിലും പ്രചരണം ശക്തമാക്കാന്‍ ബിജെപി തീരുമാനം.കേന്ദ്ര മന്ത്രി സദാനന്ദഗൗഡ രാജരാജേശ്വരി നഗറിലെയും കേന്ദ്ര മന്ത്രി എച്ച്‌.എന്‍ അനന്ത് കുമാര്‍ ജയനഗറിലെയും പചാരണങ്ങള്‍ ഏകോപിപ്പിക്കും. ര​ണ്ടു സീ​റ്റി​ലും ധാ​ര​ണ​യു​ണ്ടാ​ക്കി അ​നാ​യാ​സ​ ജ​യം ഉ​റ​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് കോണ്‍ഗ്രസും ജെഡിഎസും. നിലവിലുള്ള സാഹചര്യത്തില്‍ ഈ രണ്ടു സീറ്റുകളും ബിജെപിയ്ക്ക് നിര്‍ണായകമാണ്.

ബിജെപി സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംഎല്‍എയുമായിരുന്ന ബി.​എ​ന്‍. വി​ജ​യ​കു​മാ​റിന്റെ നി​ര്യാ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് മാ​റ്റി​വെ​ച്ച ജ​യ​ന​ഗ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ ജൂണ്‍ 11നാണ് തിരഞ്ഞെടുപ്പ്. ഈ മണ്ഡലം പത്ത് വര്‍ഷമായി ബിജെപിയെയാണ് പിന്തുണച്ചിരുന്നത്. വിജയകുമാറിന്റെ ഇളയസഹോദരന്‍ പ്രഹ്ലാദ് ബാബു ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും. മുന്‍മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകള്‍ സൗമ്യ റെഡ്ഡിയാണ് കോണ്‍ഗ്രസിനായി ഇവിടെ ജനവിധി തേടുന്നത്. പതിനായിരത്തോളം തിരച്ചറിയല്‍ കാര്‍ഡ് പിടിച്ചെടുത്ത സംഭവത്തെ തുടര്‍ന്നാണ് രാജരാജേശ്വരി നഗറില്‍ തിരഞ്ഞെടുപ്പ് നീട്ടി വച്ചത്. മെയ് 28 ആണ് പുതിയ തീയതി.

ഇ​വി​ടെ കോ​ണ്‍​ഗ്ര​സി​നു​വേ​ണ്ടി സി​റ്റി​ങ് എം.​എ​ല്‍.​എ മു​നി​ര​ത്ന മ​ത്സ​രി​ക്കും. ബി.​ജെ.​പി​ക്ക്​ പി.​എം. മു​നി​രാ​ജു ഗൗ​ഡ​യും ജെ.​ഡി.​എ​സി​ലെ ജി.​എ​ച്ച്‌. രാ​മ​ച​ന്ദ്ര​യും മല്‍സരിക്കുന്നു. എന്നാല്‍ ഈ രണ്ട് മണ്ഡലങ്ങളിലും ജെഡിഎസും കോണ്‍ഗ്രസും ധാരണയുണ്ടാക്കിയുട്ടുണ്ടെന്നാണ് വിവരം. ഈ രണ്ട് മണ്ഡലങ്ങളില്‍ മാത്രമല്ല തെരഞ്ഞെടുപ്പ് നടക്കുന്നത്. ച​ന്ന​പ​ട്ട​ണ​യി​ലും രാ​മ​ന​ഗ​ര​യി​ലും വി​ജ​യി​ച്ച എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി ഒ​ന്ന്​ രാ​ജി​വെ​ക്കുമ്പോ​ള്‍ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തേ​ണ്ടി​വ​രും.

shortlink

Related Articles

Post Your Comments

Related Articles


Back to top button