ന്യൂഡല്‍ഹി: തുടര്‍ച്ചയായുണ്ടാകുന്ന ഇന്ധന വില വര്‍ദ്ധനവില്‍ പ്രതികരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഇന്ധനത്തിന്റെ വില കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ ഉടന്‍ തന്നെ സ്വീകരിക്കുമെന്നും ക്രൂഡ് ഓയില്‍ വിലയില്‍ അന്താരാഷ്ട്ര വിപണിയിലുണ്ടായ വര്‍ദ്ധനവും രാജ്യത്ത് ഇന്ധന വില വര്‍ദ്ധിക്കാന്‍ കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കി.
പെട്രോളിയം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലെ ഉത്പ്പാദനക്കുറവാണ് ഇന്ധന വില വര്‍ദ്ധനവിന് പ്രധാന കാരണമെന്നും ഉടന്‍ തന്നെ ഇതിന് പരിഹാരം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ച്ചയായ എട്ടാം ദിവസവും ഇന്ധനവില കുത്തനെ ഉയരുകയാണ്. അതേസമയം കര്‍ണാടക തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് അടിക്കടി വില ഉയര്‍ത്താനുള്ള എണ്ണ കമ്പനികളുടെ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവച്ചിരുന്നു.
Post Your Comments