Movie SongsEntertainment

ആ മഹാനടന്‍ വാക്സ് മ്യൂസിയത്തിലെ മെഴുക് പ്രതിമ പോലെ; മോഹന്‍ലാലിനെ പരോക്ഷമായി വിമര്‍ശിച്ച്‌ ഡോക്ടര്‍

കഥാപാത്രങ്ങളുടെ പൂര്‍ണ്ണതയ്ക്കായി നടീനടന്മാര്‍ ചെയ്യുന്ന പ്രയത്നങ്ങള്‍ ഇപ്പോഴും വാര്‍ത്തയാകാറുണ്ട്. നല്ല നല്ല മാറ്റങ്ങളെ ആരാധകര്‍ അംഗീകരിക്കാറുമുണ്ട്. സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയതാണ് ഒടിയന്‍ എന്ന ചിത്രത്തിന് വേണ്ടിയുള്ള മോഹന്‍ലാലിന്റെ മേയ്ക്കോവര്‍. ശരീരഭാരം കുറച്ചു മാറ്റങ്ങള്‍ വരുത്തിയ മോഹന്‍ലാലിനെ ആരാധകര്‍ ആവേശത്തോടെ സ്വീകരിച്ചു. മോഹന്‍ലാലിന്റെ ഈ പുതിയ മാറ്റത്തെ പരോക്ഷമായി വിമര്‍ശിക്കുകയാണ് മനശാസ്ത്രജ്ഞന്‍ സി ജെ ജോണ്‍.

എങ്ങാണ്ടൊക്കെ പോയി ശരീരം മെലിയിച്ചും,മുഖം മിനുക്കിയും നമ്മടെ ഒരു മഹാനടന്‍ വാക്സ് മ്യൂസിയത്തിലെ മെഴുക് പ്രതിമയെ പോലെയായി. ഇത്രയൊക്കെ ചെയ്തിട്ടും ശരീരം മെലിഞ്ഞതായി ഒരു ലക്ഷണവും കാണാനുമില്ലെന്നും ജോണ്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു

പോസ്റ്റ്‌ പൂര്‍ണ്ണ രൂപം

അഭിനയം തൊഴിലാക്കിയവർക്ക് ഫിഗർ നില നിർത്തേണ്ടത് ആവശ്യമാണ്.നായികാ നായക വേഷങ്ങൾ കൈയ്യാളുന്നവർ യൗവ്വനം തോന്നിപ്പിക്കുന്ന വിധത്തിൽ പ്രായത്തെ ഒളിപ്പിക്കണം.അമിതാബ് ബച്ചനെ പോലെ പ്രായത്തിനു ചേർന്ന വേഷങ്ങൾ ചെയ്ത് പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ വേറൊരു തലത്തിലുള്ള ഉത്കൃഷ്ട മനസ്ഥിതി വേണം.പേശി ചുളിവ് മാറ്റുന്ന കുത്തി വയ്‌പ്പെടുത്തും ,കൊഴുപ്പ് കുത്തി കളഞ്ഞുമൊക്കെ മുഖം ശരിയാക്കും,വയറു കുറയ്ക്കാനും ,വണ്ണം മിതപ്പെടുത്താനും ശസ്ത്രക്രിയ മുതൽ വ്യായാമം വരെയുണ്ട്.

പ്രേക്ഷകരെ സന്തോഷിപ്പിക്കാനും ,സ്വന്തം മനസ്സിൽ ഉള്ള ബോഡി ഇമേജ് അനുസരിച്ചു ശരീരത്തെ രൂപപ്പെടുത്താനും സൂപ്പർ താരങ്ങൾ പെടാപ്പാടു പെടുന്നുണ്ട്.എങ്ങാണ്ടൊക്കെ പോയി ശരീരം മെലിയിച്ചും,മുഖം മിനുക്കിയും നമ്മടെ ഒരു മഹാനടൻ വാക്സ് മ്യൂസിയത്തിലെ മെഴുക് പ്രതിമയെ പോലെയായി.അഭിനയം കൊണ്ട് ഈ ഷേപ്പിനെ പുള്ളി അതിജീവിക്കുമൊ ആവോ?ശരീരം മെലിഞ്ഞതായി ഒരു ലക്ഷണവും കാണാനുമില്ല. ഈ കക്ഷിയുടെ വമ്പൻ പടത്തിനായി കാത്തിരിക്കാം. കിട്ടുന്ന എല്ലാ അവസരത്തിലും താര പരിവേഷത്തിന്റെ കാറ്റടിച്ചു കയറ്റി ഇതൊരു മഹാ സംഭവമെന്ന വിധത്തിൽ പ്രോമോ തകർക്കുന്നുണ്ട്.നന്നായി വരട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button