കോഴിക്കോട്: കേരളത്തെ ആകമാനം ഭീതിയിലാഴ്ത്തിയിരിക്കുന്ന നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനമാകെ ജാഗ്രതാ നിര്‍ദേശം. രോഗ ലക്ഷണമുള്ളവരുടെ രക്ത സ്രവ പരിശോധന നടത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്കി. വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സിക്കാന്‍ പണമില്ലാതെ നില്ക്കുന്ന രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്ന് മന്ത്രി ടിപി രാമകൃഷ്ണന് നിര്‍ദേശം നല്കി.
Also Read : നിപാ വൈറസ്; മരിച്ച നഴ്സിന്റെ മൃതദേഹം ആശുപത്രി അധികൃതര്‍ സംസ്കരിച്ചു
പണം അടക്കാത്തതിനാല്‍ ചികിത്സ നല്‍കിയില്ലെന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിക്കെതിരെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് മന്ത്രി നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. പനി ബാധിച്ച് മരിച്ച സഹോദരങ്ങളുടെ അച്ഛന് ചികിത്സ നിഷേധിച്ചു. വെന്റിലേറ്ററില്‍ കഴിയുന്ന രോഗിയുടെ ചികിത്സാ തുക ഒന്നരലക്ഷം രൂപ ഉടന്‍ അടയ്ക്കണമെന്നാണ് ആശുപത്രിയുടെ നിര്‍ദേശം. ഇല്ലെങ്കില്‍ ചികിത്സ നിര്‍ത്തിവെയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപണമുയര്‍ന്നിരുന്നു.
ഇതുവരെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി. നിപാ വൈറസ് തന്നെയാണ് പനിമരണത്തിന് പിന്നിലെന്ന് ഇന്നെലെ സ്ഥിരീകിരിച്ചിരുന്നു. പുണെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സ്രവ പരിശോധനയിലാണ് നിപാ വൈറസാണ് മരണങ്ങള്‍ക്ക് പിന്നിലെന്ന് സ്ഥിരീകരിച്ചത്. അതേസമയം വൈറസ് ബാധമൂലമുണ്ടാകുന്ന രോഗങ്ങള്‍ക്ക് മരുന്നില്ല. പ്രതിരോധ നടപടികള്‍ മാത്രമാണ് ഫലപ്രദം.
Also Read : നിപാ വൈറസ്; മരിച്ച നഴ്സിന്റെ മൃതദേഹം ആശുപത്രി അധികൃതര്‍ സംസ്കരിച്ചു
അതേസമയം പനിയെ നേരിടാനായി പ്രത്യേക കണ്ട്രോള് റൂം പ്രവര്‍ത്തനം തുടങ്ങി. കോഴിക്കോട്ടെ പനിമരണങ്ങളെക്കുറിച്ച് പഠിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് വിദഗ്ധ സമിതിയെയും നിയോഗിച്ചു. വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഏഴുപേരില്‍ രണ്ടുപേരുടെ നില അതീവഗുരുതരമാണ്. ഇവര്‍ക്ക് പുറമെ ഇരുപത്തിയഞ്ച് പേര് രോഗലക്ഷണങ്ങളുമായി ചികിത്സയിലുണ്ട്.
പനി മൂലം മരിച്ചവരുടെ വീടുകളില്‍ ഊരുവിലക്കാണ് നേരിടുന്നത്. രോഗം പടരുമെന്ന പേടിമൂലം മരിച്ച വീടുകളില്‍ ആരും പ്രവേശിക്കുന്നില്ല. ബന്ധുക്കളും നാട്ടുകാരും എത്തായതോടെ വീടുകള്‍ ഒറ്റപ്പെട്ട നിലയിലാണ്. എന്നാല്‍ മുന്നറിയിപ്പും നിര്‍ദ്ദേശങ്ങളും നല്കി അധികൃതര്‍ രംഗത്തെത്തി കഴിഞ്ഞു. പഴങ്ങളും മറ്റും കഴിക്കുമ്പോള്‍ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.
Post Your Comments