58-ആം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന് ആശംസകളുമായി സിനിമാ ലോകം. മലയാള സിനിമയുടെ ഹൃദയം കവര്‍ന്ന കൊച്ചുണ്ണിക്ക് എന്റെ ഒരായിരം ജന്മദിനാശംസകള് നേര്‍ന്ന് നടനും എം പിയുമായ സുരേഷ് ഗോപി. ഹാപ്പി ബെര്‍ത്ത് ഡേ ഡിയര്‍ ലാല്‍ എന്നായിരുന്നു മമ്മൂട്ടി ആശംസിച്ചത്. ഒടിയനില്‍ നിന്നുള്ള അപൂര്‍വ്വ ചിത്രം പങ്കുവെച്ചായിരുന്നു പീറ്റര്‍ ഹെയ്നിന്റെ പിറന്നാള്‍ ആശംസ. പ്രചോദനമേകിയ ഇന്ത്യയിലെ തന്നെ മികച്ച താരത്തിന് പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു നിവിന്‍ പോളിയുടെ പോസ്റ്റ്. മലയാള സിനിമയുടെ തമ്ബുരാണ് പിറന്നാള്‍ ആശംസകളെന്ന് ജയറാമും ലാലേട്ടന് ഒത്തിരി സ്നേഹത്തോടെ ഒരായിരം ജന്മദിനാശംസകളെന്ന് സുരാജ് വെഞ്ഞാറമൂടും ആശംസകളുമായി ഫെയ്സ്ബുക്കിലെത്തിയിരുന്നു.
പിറന്നാള്‍ ആശംസകളില്‍ പൃഥ്വിയുടേത് അല്പം വ്യത്യസ്തമായിരുന്നു. എല്‍ എന്ന ഇംഗ്ലീഷ് അക്ഷരമാണ് മോഹന്‍ലാലിന് പിറന്നാള്‍ ആശംസയ്ക്കായി പൃഥ്വി ഉപയോഗിച്ചത്. ലൂസിഫറിന്റെ ആദ്യത്തെ അക്ഷരവും ലാലേട്ടന്റെ എല്ലും കോര്‍ത്തിണക്കിയുള്ള പൃഥ്വിയുടെ ആശംസ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.
Post Your Comments