ഒ.ടി.ടി. റിലീസിംഗ് മലയാള സിനിമയ്ക്ക് കോവിഡ് മാന്ദ്യതയിൽ നിന്നും ഉണർവ്വേകുമ്പോഴും എതിർപക്ഷം കടുത്ത വിമർശനങ്ങളുമായി എത്തുകയാണ്. ദൃശ്യം 2 പോലെയൊരു വൻ വിജയമാകാവുന്ന ചിത്രം തീയറ്ററുകൾക്ക് നൽകാതെ തീയറ്റർ തൊഴിലാളികളെയും, വിതരണക്കാരെയും ചതിച്ചു എന്നാണ് തീയ്യറ്റർ ഉടമകളും, തൊഴിലാളികളും മറ്റും പറയുന്നത്. ദൃശ്യം 2 ആമസോൺ പ്രൈമിൽ വിജയമായതിനു പുറമെ സിനിമ തീയറ്ററിൽ റിലീസ് ചെയ്യാത്തതിനെതിരെ ഒരു വിഭാഗം പ്രേക്ഷകരുടെ ഭാഗത്തുനിന്നും വലിയ വിമർശനങ്ങളാണ് ഉയർന്നത്.
എന്നാൽ ചതിച്ചു, പറ്റിച്ചു എന്നൊക്കെ പറയപ്പെടുമ്പോഴും സിനിമ പരമാവധി ആളുകളിലേക്ക് എത്തിക്കാനായതായി നടൻ മോഹൻലാൽ പറയുന്നു. ഭാഷയുടെ അതിർ വരമ്പുകളില്ലാതെ ദൃശ്യം 2 കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചത് മലയാള സിനിമയ്ക്ക് വലിയ മുതൽക്കൂട്ടാണെന്ന് അദ്ദേഹം പറയുന്നു. കഴിയുമെങ്കിൽ ചിത്രം തീയറ്ററിൽ കാണാം എന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
Read Also:മാ നിഷാദാ.. അരുത് നിഷാദേ: മെട്രോമാൻ വിവാദത്തിൽ പ്രതികരിച്ച് ജനം
അതേ സമയം ചിത്രം ഒ.ടി.ടിയിൽ വൻ ഹിറ്റാണെന്ന വിവരമാണ് ലഭിക്കുന്നത്.ദൃശ്യം 2 റിലീസ് ചെയ്തതിന് ശേഷം ആമസോൺ പ്രൈം സബ്സ്ക്രൈബ് ചെയ്തവരുടെ എണ്ണം വര്ധിച്ചതായാണ് സൂചന. പുതുതായി ആമസോൺ പ്രൈം സബ്സ്ക്രൈബ് ചെയ്തവരുടെ എണ്ണം ഇതുവരെ ലഭ്യമായിട്ടില്ല.സബ്സ്ക്രൈബേഴ്‌സിൽ ഉണ്ടായ വർദ്ധനവ് പുതിയ മലയാളം ചിത്രങ്ങൾ ഒ.ടി.ടി.കളിൽ റിലീസ് ചെയ്യുന്നതിനും മികച്ച പ്രതിഫലം കിട്ടുന്നതിനും കാരണമാകും.
ഒ.ടി.ടി റിലീസിലൂടെ നിർമ്മാതാവിന് ഇരുപത് കോടി രൂപയോളം രൂപ ലാഭമുണ്ടായെന്നാണ് ലഭ്യമായ വിവരം. സൗത്ത് ഇന്ത്യൻ സിനിമ വ്യവസായത്തിലെ ഏറ്റവും വലിയ തുകയ്ക്ക് ഒ.ടി.ടിക്കു നൽകിയ ചിത്രമാണ് ദൃശ്യം 2 എന്നാണ് അറിയാൻ കഴിഞ്ഞത്. ദൃശ്യം 2 റിലീസായ ഫെബ്രുവരി 19 അർദ്ധരാത്രി മുതൽ സോഷ്യൽ മീഡിയയിൽ നിറയുന്നത് സിനിമയെക്കുറിച്ചുള്ള പോസ്റ്റുകളും ചര്‍ച്ചകളുമാണ്. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങളും ഏറെയുണ്ട്. ഇത് ഒ.ടി.ടി പ്ലാറ്റുഫോമുകളുടെ ജനകീയതയാണ് കാണിക്കുന്നത്.
എന്നാൽ ദൃശ്യം 2 തീയറ്ററിൽ റിലീസ് ചെയ്യാതെ ഒ.ടി.ടിക്ക് നൽകിയതിൽ വിഷമമില്ലെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പറയുന്നു. തീയറ്ററിൽ ആളുകൾ കയറുന്ന കാലം വരെ സിനിമ റിലീസ് ചെയ്യാതിരിക്കുന്നത് പ്രായോഗികമല്ലെന്നും ആന്റണി അഭിപ്രായപ്പെട്ടു. 70 കോടി മുടക്കിയ മരക്കാർ റിലീസ് ആകാതെ ഇരിക്കുന്നതിന്റെ ഭാരം താങ്ങാനായില്ലെങ്കിൽ, നിർമ്മാതാവ് എന്ന നിലയിൽ തകർന്നു പോകുമെന്നുമാണ് അദ്ദേഹം പറയുന്നത്.
തീയ്യറ്ററിൽ റിലീസ് ചെയ്താലും 42 ദിവസത്തിനു ശേഷം ചിത്രം ഒ.ടി.ടിയിൽ നൽകുമായിരുന്നുവെന്നും . പകുതി കാണികളെ മാത്രമേ തീയറ്ററിൽ പ്രവേശിപ്പിക്കുകയുള്ളൂ എന്നതുകൊണ്ടു തന്നെ 42 ദിവസം പ്രദര്ശിപ്പിച്ചാലും പകുതി ദിവസത്തെ കളക്ഷൻ മാത്രമേ പ്രതീക്ഷിക്കാനാകുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽത്തന്നെ പതിനഞ്ചു ദിവസത്തോളമേ ഹൗസ് ഫുൾ ഉണ്ടാകൂ എന്നാണ് കണക്ക്. ഇതുകൊണ്ടു ലാഭമുണ്ടാകില്ല എന്ന് ഉറപ്പായതോടെയാണ് നിര്മാതാക്കൾ സിനിമ ഒ.ടി.ടിക്കു നൽകിയത്.
ദൃശ്യം കോമഡി സ്കിറ്റിൽനിന്ന് ദൃശ്യം 2 ലേക്ക്: ജീത്തു ജോസഫിന്റെ കണ്ടെത്തലിന് കയ്യടിച്ച് സോഷ്യൽ മീഡിയ
എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്തമായി ചിത്രത്തിന്റെ വിജയത്തിന് കാരണം പ്രധാനമന്ത്രിയുടെ നയങ്ങളാണെന്നാണ് ബി.ജെ.പി വക്താവ് സന്ദീപ് വാര്യർ പറയുന്നത്.
മലയാള സിനിമ പുതിയൊരു നോര്‍മലിലേക്ക് വിജയകരമായി കടന്നിരിക്കുകയാണെന്നും . ഒ.ടി.ടി പ്ലാറ്റ് ഫോം വഴി റിലീസിംഗിന് ഇനി കൂടുതല്‍ സിനിമകളെത്തുമെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. ഡിജിറ്റല്‍ ബാങ്കിംഗ് ട്രാന്‍സാക്ഷനിലെ വര്‍ദ്ധനവുണ്ടായിരുന്നില്ലെങ്കില്‍ ഒ.ടി.ടി റിലീസിംഗ് ജനകീയവും വിജയവുമാകുമായിരുന്നില്ലെന്നു സന്ദീപ് പറയുന്നു.
2016ലെ ഡിമോണിറ്റൈസേഷന്‍, കോവിഡ് മഹാമാരിയുടെ കാലത്തും ഇന്ത്യയുടെ സാമ്ബത്തിക രംഗത്തെ സജീവമാക്കി നിര്‍ത്താന്‍ സഹായിച്ചതിന്റെ നേര്‍സാക്ഷ്യമാണ് ദൃശ്യം 2 ഒ.ടി.ടി റിലീസിന്റെ വിജയമെന്നും സന്ദീപ് ഉറപ്പിച്ചുപറയുന്നു.
Post Your Comments