ചേര്‍ത്തല : കോടികളുടെ സ്വത്തിന് ഉടമയായ കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ടു വസ്തു ഇടപാടിന്റെ രേഖകള്‍ പൊലീസ് പരിശോധിച്ചു. ഇവരുടെ പേരിലുള്ള വസ്തുക്കള്‍ വില്പന നടത്തിയിരിക്കുന്നതു വ്യാജരേഖകള്‍ ഉപയോഗിച്ചാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു പട്ടണക്കാട് സബ് റജിസ്ട്രാര്‍ ഓഫിസിലെ രേഖകള്‍ പൊലീസ് പരിശോധിച്ചത്. ബിന്ദുവിനെ കാണാതാകുന്നതിനു മുന്‍പു നടത്തിയതായി പറയപ്പെടുന്ന ഇടപാടുകളുടെ രേഖകളാണു പരിശോധിച്ചത്.
വ്യാജ രേഖകള്‍ തയാറാക്കിയാണു വസ്തു ഇടപാടുകള്‍ നടത്തിയിരിക്കുന്നതെന്നും ബിന്ദുവിന്റെ അറിവോടെ അല്ല ഇതെന്നുമാണു സഹോദരന് നല്കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഇതിനു ബലം നല്കുന്ന രേഖകള്‍ വിവരാവകാശത്തിലൂടെ ശേഖരിച്ചും നല്‍കിയിട്ടുണ്ട്. വ്യാജ വില്പത്രം തയാറാക്കിയാണു കോടികള്‍ വിലവരുന്ന ഇടപ്പള്ളിയിലെ വസ്തു ഇടപാടുകള്‍ നടത്തിയതെന്നും ചേര്‍ത്തല സ്വദേശികളാണ് ഇടനിലക്കാരായി പ്രവര്‍ത്തിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ വ്യാജ പ്രമാണമുണ്ടാക്കി ചേര്‍ത്തലയിലെ ഷെഡ്യൂള്‍ഡ് ബാങ്കില്‍ നിന്നു വായ്പയെടുത്തു തട്ടിപ്പു നടത്തിയെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്
Post Your Comments