അബുദാബി : യു.എ.ഇ-സൗദി അതിര്‍ത്തിയില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ വലിയ ട്രക്കുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു. സൗദിയുടെ അല്‍-ബാത്ത, യു.എ.ഇയിലെ അല്‍-ഗ്വാാഫിയാത്ത് അതിര്‍ത്തികളിലെ കസ്റ്റംസ് ചെക്ക് പോസ്റ്റിന് സമീപമാണ് തീപിടിത്തം ഉണ്ടായത്.
ചരക്ക്‌വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അഗ്നി വിഴുങ്ങുന്ന കാഴ്ച സോഷ്യല്‍ മീഡിയയിലൂടെയാണ് പുറം ലോകം അറിഞ്ഞത്. ട്രക്കുകളിലുണ്ടായിരുന്ന ചരക്കുകളും കത്തിനശിച്ചിട്ടുണ്ട്.
പ്രദേശമാകെ കറുത്ത പുകകൊണ്ട് മൂടിയിരിക്കുകയാണ്.
പത്ത് വര്‍ഷത്തിനിടെ രണ്ടാമത്തെ ഏറ്റവും വലിയ തീപിടുത്തമാണ് യു.എ.ഇ സൗദി പ്രവിശ്യയിലുണ്ടായത്. വന്‍കിട ട്രക്കുകളില്‍ കാര്‍ ഷോറൂമുകളിലേയ്ക്ക് എത്തിക്കാനായി കൊണ്ടുവന്ന നിരവധി കാറുകളും അഗ്നിക്കിരയായി.
ഞായറാഴ്ച ഉച്ചയ്ക്ക് 12.30യോടെയാണ് ഇരു രാജ്യങ്ങളേയും ആശങ്കയിലാഴ്ത്തി അഗ്നി താണ്ഡവമാടിയത്. എവിടെ നിന്നാണ് തീപിടിത്തം ഉണ്ടായതെന്ന് അറിവായിട്ടില്ല. അതേസമയം സെക്കന്റുകള്‍ക്കുള്ളില്‍ തീ ആളിക്കത്തുകയായിരുന്നു. ട്രക്കുകളില്‍ എണ്ണ, തുണിത്തരങ്ങള്‍, ചെരിപ്പുകള്‍, പേപ്പറുകള്‍ കാറുകള്‍ തുടങ്ങി എളുപ്പത്തില്‍ തീ പിടിയ്ക്കുന്നവ ഉണ്ടായിരുന്നതിനാല്‍ തീ അതിവേഗത്തില്‍ ആളിക്കത്തുകയായിരുന്നു.
ഇതിനിടെ ഇരു രാജ്യങ്ങളില്‍ അതീവസുരക്ഷാ ഉപകരണങ്ങളുമായി ഫയര്‍ഫോഴ്‌സും, പൊലീസും സ്ഥലത്തെത്തി കുറേ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Post Your Comments