തൃശൂര്‍: സംസ്ഥാനത്ത് ട്രെയിനുകളുടെ സമയത്തിലും സര്‍വീസിലും നിയന്ത്രണം. പുതുക്കാട്-ഒല്ലൂര്‍ റെയില്‍ പാതയില്‍ ഗര്‍ഡര്‍ മാറ്റിയിടുന്ന ജോലി നടക്കുന്നതിനാലാണിത്. പുലര്‍ച്ചെ 5.30 മുതല്‍ ഉച്ചയ്ക്കു 12.30 വരെയാണു ട്രെയിനുകള്‍ക്കു നിയന്ത്രണം. 26, 27 തീയതികളിലും ഇതേ നിയന്ത്രണമുണ്ടാകും.
എറണാകുളം-ഗുരുവായൂര്‍ പാസഞ്ചറും, എറണാകുളം-നിലമ്പൂര്‍ പാസഞ്ചറും റദ്ദാക്കിയിട്ടുണ്ട്. എറണാകുളത്തു നിന്നും രാവിലെ 6.45ന് പുറപ്പെടേണ്ട കണ്ണൂര്‍ ഇന്റര്‍സിറ്റി തൃശ്ശൂരില്‍ നിന്നും രാവിലെ 8.10നായിരിക്കും പുറപ്പെടുക. പരശുറാം, ശബരി എക്‌സ്പ്രസുകളും തൃശ്ശൂര്‍ ഭാഗത്ത് ഒരു മണിക്കൂറോളം വൈകും.
also read:യാത്രക്കാരെ ആശങ്കയിലാഴ്ത്തി രണ്ട് ട്രെയിനുകള്‍ ഒരേപാളത്തിൽ; സംഭവം ഇങ്ങനെ
തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. കോഴിക്കോടു നിന്നുള്ള തിരുവനന്തപുരം ജനശതാബ്ദി വൈകിട്ട് 5.30ന് എറണാകുളത്തു നിന്നാകും പുറപ്പെടുക. പുനലൂര്‍-പാലക്കാട് പാലരുവി എക്‌സ്പ്രസ് രാവിലെ പത്തിന് ആലുവയില്‍ യാത്ര അവസാനിപ്പിക്കും. പാലക്കാടു നിന്നു പുനലൂരിലേക്കുള്ള പാലരുവി വൈകിട്ട് 6.30ന് ആലുവയില്‍ നിന്നായിരിക്കും പുറപ്പെടുക. ഗുരുവായൂരില്‍ നിന്നു രാവിലെ 5.55നുള്ള ഇടമണ്‍ പാസഞ്ചര്‍ 6.45നു മാത്രമാണു പുറപ്പെടുക. തിരുവനന്തപുരം- ഷൊര്‍ണൂര്‍ വേണാട് അങ്കമാലിയില്‍ യാത്ര അവസാനിപ്പിക്കും. ഷൊര്‍ണൂര്‍- തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് അങ്കമാലിയില്‍ നിന്നു 3.55 നാകും പുറപ്പെടുക.
Post Your Comments