തിരുവനന്തപുരം: പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നോര്‍ത്ത് പനക്കുടി-വള്ളിയൂര്‍ സെക്ഷൻ വഴി ഞായറാഴ്ച സര്‍വീസ് നടത്തേണ്ട എട്ടു ട്രെയിനുകള്‍ റദ്ദാക്കി. എറണാകുളം ജംഗ്ഷനില്‍നിന്ന് ഉച്ചകഴിഞ്ഞ് 2.40ന് പുറപ്പെടുന്ന എറണാകുളം-കൊല്ലം മെമു, എറണാകുളം ജംഗ്ഷനില്‍ നിന്നും ഉച്ചയ്ക്ക് 12ന് പുറപ്പെടുന്ന എറണാകുളം-കായംകുളം പാസഞ്ചര്‍, കൊല്ലത്തുനിന്നു രാവിലെ 7.45ന് പുറപ്പെടുന്ന കൊല്ലം-എറണാകുളം മെമു, എറണാകുളം ജംഗ്ഷനില്‍ നിന്നും രാവിലെ 10.05ന് പുറപ്പെടുന്ന എറണാകുളം-കായംകുളം പാസഞ്ചര്‍,കായംകുളം ജംഗ്ഷനില്‍ നിന്നും ഉച്ചകഴിഞ്ഞ് 5.10ന് പുറപ്പെടുന്ന കായംകുളം-എറണാകുളം പാസഞ്ചര്‍, എറണാകുളത്തുനിന്നും രാവിലെ 5.50ന് പുറപ്പെടുന്ന എറണാകുളം-കൊല്ലം മെമു, കൊല്ലത്തു നിന്നും രാവിലെ 11.10ന് പുറപ്പെടുന്ന കൊല്ലം എറണാകുളം മെമു, കായംകുളത്തു നിന്നും ഉച്ചയ്ക്ക് 1.10ന് പുറപ്പെടുന്ന കായംകുളം എറണാകുളം പാസഞ്ചര്‍ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.
ഞായറാഴ്ച വൈകുന്നേരം 5.30ന് പുറപ്പെടേണ്ട തിരുവനന്തപുരം സെന്‍ട്രല്‍-ഗുരുവായൂര്‍ എക്സ്പ്രസ് 6.30നായിരിക്കും യാത്ര ആരംഭിക്കുക. തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇന്റര്‍സിറ്റി എക്സ്പ്രസ് രണ്ടു മണിക്കൂര്‍ വള്ളിയൂരില്‍ നിര്‍ത്തിയിടും. തിരുവനന്തപുരം-തിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി എക്സ്പ്രസ് ഒന്നേമുക്കാല്‍ മണിക്കൂര്‍ അരള്വാമൊഴിയില് നിര്‍ത്തിയിടും.
Post Your Comments