പത്തനാപുരം: യാത്രക്കാരെ ആശങ്കയിലാഴ്ത്തി രണ്ട് ട്രെയിനുകള്‍ ഒരേപാളത്തിൽ. പല മാധ്യമങ്ങളിലും ഇതേക്കുറിച്ച് വാർത്ത വന്നെങ്കിലും യാത്രക്കാർക്ക് സംഭവിച്ച ഒരു ആശയക്കുഴപ്പമാണ് ഇതെന്നാണ് സൂചന. കൊല്ലം-പുനലൂര്‍ പാതയില്‍ ആവണീശ്വരം സ്റ്റേഷനിലാണു സംഭവം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.10 നായിരുന്നു സംഭവം. രണ്ട് ഭാഗത്തും എന്‍ജിനുള്ള കൊല്ലം-താംബരം ട്രെയിനാണ് യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കിയത്. ഇതോടെ രണ്ട് ട്രെയിനുകളും ഒരേ പാളത്തിലാണെന്ന് കരുതി ഗുരുവായൂര്‍-ഇടമണ്‍ ട്രെയിനിലെ യാത്രക്കാര്‍ ട്രെയിന്‍ ചങ്ങല വലിച്ചു നിര്‍ത്തുകയായിരുന്നു.
Read Also: വാര്‍ത്താവായനക്കാരുടെ ലൈസന്‍സ് ഇല്ലാത്ത നാക്കിനെതിരെ വിമര്‍ശനവുമായി ടി.പി. രാജീവന്‍
ആവണിശ്വരം സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ കൊല്ലം-താംബരം സ്‌പെഷല്‍ ട്രെയിന്‍ ക്രോസിങ്ങിനായി നിര്‍ത്തിയിട്ടിരുന്നു. ഈ സമയം, രണ്ടാമത്തെ പ്ലാറ്റ്‌ഫോമില്‍ പുനലൂരില്‍ നിന്നു കൊല്ലത്തേക്കുള്ള പാസഞ്ചര്‍ ട്രെയിന്‍ എത്തി. പിന്നാലെ സ്റ്റേഷന്റെ ഔട്ടറിലേക്ക് ഗുരുവായൂര്‍-ഇടമണ്‍ ഫാസ്റ്റ് പാസഞ്ചര്‍ എത്തി. രണ്ട് ട്രാക്കിലും കൊല്ലം ഭാഗത്തേക്കു ട്രെയിന്‍ കിടക്കുന്നതു കണ്ട് യാത്രക്കാര്‍ ആശയക്കുഴപ്പത്തിലാവുകയായിരുന്നു.
Post Your Comments