Kerala

ഡ്യൂട്ടി സമയത്ത് ഓണാഘോഷം പാടില്ല; സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷമാകാം: ഘോഷയാത്രയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിര്‍ബന്ധിപ്പിച്ച് പങ്കെടുപ്പിച്ചത് വിവാദമാകുന്നു

തൃശൂര്‍•എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഉത്ഘാടന ഭാഗമായി മേയ് 19 ന് സാംസ്കാരിക ഘോഷയാത്രയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിച്ചത് വിവാദമാകുന്നു. ഉച്ചക്ക് 3 മണിക്ക് തൃശൂർ സി എം എസ് സ്കൂളിൽ നിന്ന് ആരംഭിച്ച സാസ്‌കാരിക ഘോഷയാത്രയിലാണ് ജില്ലയിലെ എല്ലാ സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നത്.

ജില്ലാ വകുപ്പ് മേധാവികൾകയച്ച സർക്കുലറിൽ അതത് വകുപ്പുക്കളുടെ പേരെഴുതിയ ബാനറിനു പിന്നിൽ ഉദ്യോഗസ്ഥരെ അണിനിരത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു.   ഗീത ഗോപി എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന സംഘടക സമതി യോഗത്തിൽ എടുത്ത തീരുമാനങ്ങളുടെകൂടി അടിസ്ഥാനത്തിലാണ് സർക്കുലർ.സർക്കാർ ഓഫീസിൽ ജോലി സമയത്ത്  ഓണാഘോഷമുൾപ്പടെ വിലക്കി കഴിഞ്ഞ വര്‍ഷങ്ങളില്‍ സർക്കാർ തന്നെ ഉത്തരവ് ഇറക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജോലി സമയത്ത് നടക്കുന്ന  ആഘോഷ പരിപാടിയിൽ ഉദ്യോഗസ്ഥർ പങ്കെടുക്കണമെന്നുള്ള നിർദ്ദേശം ചർച്ചയാകുന്നത്.

LDF GOVT

shortlink

Related Articles

Post Your Comments

Related Articles


Back to top button