തിരുവനന്തപുരം: കര്‍ണാടക മോഡല്‍ സഖ്യം എല്ലായിടത്തും കൊണ്ടുവരണമെന്നും ബി.ജെ.പിയെ അധികാരത്തില്‍ നിന്നു മാറ്റാന്‍ അത് സഹായിക്കുമെന്നും വ്യക്തമാക്കി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. 2019ല്‍ അധികാരമല്ല, ബിജെപിയെ മാറ്റിനിര്‍ത്തലാകും വലിയ ലക്ഷ്യമെന്നും അത് ഉറപ്പാക്കാന്‍ വിട്ടുവീഴ്ചാ മനോഭാവത്തോടെ മറ്റു രാഷ്ട്രീയകക്ഷികളുമായി കൈകോര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ണാടകയിലെ ഭരണം പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാകുമെന്നും ജനങ്ങള്‍ക്കൊപ്പം എന്നുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കര്‍ണാടകയില്‍ കുമാരസ്വാമി ബുധനാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തിങ്കളാഴ്ച രാജീവ് ഗാന്ധി ചരമ വാര്‍ഷിക ദിനമായതിനാല്‍ സത്യപ്രതിജ്ഞ ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
Post Your Comments