Latest News

പാകിസ്താന്റെ വെടി നിര്‍ത്തല്‍ കരാർ ലംഘനത്തിന് കനത്ത തിരിച്ചടി നൽകി ഇന്ത്യ

ന്യൂ​ഡ​ൽ​ഹി: പാകിസ്താന്റെ വെടി നിര്‍ത്തല്‍ കരാർ ലംഘനത്തിന് കനത്ത തിരിച്ചടി നൽകി ഇന്ത്യ . ജ​മ്മു കാ​ഷ്മീ​രി​ലെ അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി​യി​ൽ പാ​ക്കി​സ്ഥാനി​ൽ​നി​ന്നു തു​ട​ർ​ച്ച​യാ​യി വെ​ടി​വ​യ്പ് ന​ട​ത്തി​യ ഒ​രു ബ​ങ്ക​ർ ബി​എ​സ്എ​ഫ് റോ​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ചു ത​ക​ർ​ത്തു. ആ​ക്ര​മ​ണ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങളും പുറത്തു വിട്ടു.
പാ​ക്കി​സ്ഥാ​ൻ ബ​ങ്ക​ർ ല​ക്ഷ്യ​മാ​ക്കി റോ​ക്ക​റ്റ് പാ​യു​ന്ന​തും ഒ​രു ബ​ങ്ക​ർ ത​ക​ർ​ക്കു​ന്ന​തും ബി​എ​സ്എ​ഫ് പു​റ​ത്തു​വി​ട്ട വീ​ഡി​യോ ദൃ​ശ്യ​ങ്ങളിൽ കാണാൻ സാധിക്കുന്നു. ഇ​ൻ​ഫ്രാ​റെ​ഡ് കാ​മ​റ ഉ​പ​യോ​ഗി​ച്ചാ​ണു ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യി​ട്ടു​ള്ള​ത്. ബി​എ​സ്എ​ഫ് വെ​ടി​വ​യ്പ് ന​ട​ത്തി​യതോടെ പാക് സൈന്യം ഇ​ന്ത്യ​ൻ സൈ​ന്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ന്നും വെ​ടി​നി​ർ​ത്ത​ലി​ന് അ​പേ​ക്ഷി​ച്ചെ​ന്നും സൈ​നി​ക വൃ​ത്ത​ങ്ങ​ൾ അറിയിച്ചു.

റം​സാ​ൻ മാ​സ​ത്തി​ൽ വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പ​നം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജ​മ്മു കാ​ഷ്മീ​ർ മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കു ക​ത്തു ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ത്യ അ​തി​ർ​ത്തി​യി​ൽ വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കൂടാതെ സൈ​നി​ക​ർ​ക്കു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യാ​ൽ ശക്തമായി തി​രി​ച്ച​ടി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് മു​ന്ന​റി​യി​പ്പും നൽകിയിരുന്നു.

Also read ;കുഴിബോംബ് സ്‌ഫോടനം: ആറ് സൈനികര്‍ കൊല്ലപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button