ന്യൂഡൽഹി: പാകിസ്താന്റെ വെടി നിര്‍ത്തല്‍ കരാർ ലംഘനത്തിന് കനത്ത തിരിച്ചടി നൽകി ഇന്ത്യ . ജമ്മു കാഷ്മീരിലെ അന്താരാഷ്ട്ര അതിർത്തിയിൽ പാക്കിസ്ഥാനിൽനിന്നു തുടർച്ചയായി വെടിവയ്പ് നടത്തിയ ഒരു ബങ്കർ ബിഎസ്എഫ് റോക്കറ്റ് ഉപയോഗിച്ചു തകർത്തു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വിട്ടു.
പാക്കിസ്ഥാൻ ബങ്കർ ലക്ഷ്യമാക്കി റോക്കറ്റ് പായുന്നതും ഒരു ബങ്കർ തകർക്കുന്നതും ബിഎസ്എഫ് പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നു. ഇൻഫ്രാറെഡ് കാമറ ഉപയോഗിച്ചാണു ദൃശ്യങ്ങൾ പകർത്തിയിട്ടുള്ളത്. ബിഎസ്എഫ് വെടിവയ്പ് നടത്തിയതോടെ പാക് സൈന്യം ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ടെന്നും വെടിനിർത്തലിന് അപേക്ഷിച്ചെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.
റംസാൻ മാസത്തിൽ വെടിനിർത്തൽ പ്രഖ്യാപനം നടത്തണമെന്ന് ആവശ്യപ്പെട്ട് ജമ്മു കാഷ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആഭ്യന്തരമന്ത്രിക്കു കത്തു നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. കൂടാതെ സൈനികർക്കു നേരെ ആക്രമണം ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ആഭ്യന്തരന്ത്രി രാജ്നാഥ് സിംഗ് മുന്നറിയിപ്പും നൽകിയിരുന്നു.
Also read ;കുഴിബോംബ് സ്ഫോടനം: ആറ് സൈനികര്‍ കൊല്ലപ്പെട്ടു
Post Your Comments