ന്യൂഡല്‍ഹി: ഇന്ത്യാ-ചൈനാ അതിര്‍ത്തി പ്രതിസന്ധി വീണ്ടും ശക്തമാകുന്നു. സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വന്‍ ശേഖരമുണ്ടെന്ന് വ്യക്തമാക്കി അരുണാചല്‍ പ്രദേശ് അതിര്‍ത്തിയിൽ ഖനനം നടത്താൻ ചൈന തീരുമാനിച്ചതാണ് പ്രശ്നം വഷളാക്കിയത്. അരുണാചല്‍ അതിര്‍ത്തിയില്‍ 60 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന സ്വര്‍ണ്ണവും വെള്ളിയും ഉള്‍പ്പെടെയുള്ള അമൂല്യവസ്തുക്കള്‍ കണ്ടെത്തിയതായി ഹോങ്കോംഗ് ദിനപ്പത്രമായ സൗത്ത് ചൈനാ മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടർന്നാണ് ചൈനയുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള നീക്കം.
Read Also: ഭക്ഷ്യ വിഷബാധ; കുട്ടികളടക്കം നാല്പതു പേര് ഗുരുതരാവസ്ഥയില്‍
അതേസമയം ലോകത്തെ ഏറ്റവും ഉയരം കൂടി പ്രദേശങ്ങളില്‍ ഒന്നായ ഇവിടെ ഖനന ജോലികള്‍ ആയിരം വര്‍ഷമായി നടന്നു വരികയാണെന്നാണ് പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടാതെ ഈ നീക്കത്തിലൂടെ അരുണാചല്‍ പിടിച്ചെടുക്കാനാണ് ചൈനയുടെ ശ്രമമെന്നും പത്രം വ്യക്തമാക്കുന്നു. ഇന്ത്യാ ചൈനാ ഭൂട്ടാന് അതിര്‍ത്തിയായ ദോക്ലയില്‍ സൈനീകതാവളം നിര്‍മ്മിക്കാനൊരുങ്ങിയ ചൈനയെ ഇന്ത്യ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങൾ അവസാനിച്ചതിന് പിന്നാലെയാണ് പുതിയ വിഷയം ഉടലെടുത്തിരിക്കുന്നത്.
Post Your Comments