
തര്‍ക്കത്തിനിടെ 50കാരിയായ ഭാര്യ തകര്‍ത്തത് ഭര്‍ത്താവിന്‌റെ വൃഷ്ണം. തന്‌റെ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയം ഇവര്‍ക്കുണ്ടായിരുന്നു. ഭര്‍ത്താവ് ഫോണില്‍ സംസാരിക്കുന്നത് കണ്ട ഭാര്യ ഫോണ്‍ തട്ടിയെറിയുകയും മല്‍പിടുത്തത്തിനിടെ വൃഷ്ണം തകര്‍ക്കുകയുമായിരുന്നു.
ഇംഗ്ലണ്ടിലെ ബ്ലാക്ക്ബര്‍ണില്‍ ഈ വര്‍ഷം ജനുവരിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. 50കാരിയായ സ്യു ഗ്രീനിന് ഭര്‍ത്താവ് മറ്റൊരു ബന്ധം തുടരുകയാണെന്ന സംശയം നാളുകളായി ഉണ്ടായിരുന്നു. അതിനിടയിലാണ് ഭര്‍ത്താവ് റോബിന്‍സണ്‍ ഫോണില്‍ സംസാരിക്കുന്ന അവസരങ്ങളില്‍ ഇവര്‍ സംശയം പ്രകടിപ്പിക്കുകയും വഴക്കുണ്ടാക്കകുകയും ചെയ്തിരുന്നത്. ഇത്തരത്തില്‍ ഒരു ദിവസം വഴക്ക് മൂര്‍ച്ഛിക്കുകയും ഫോണ്‍ തട്ടിയെറിഞ്ഞ് ഇവര്‍ ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തിനിടെ ഇവര്‍ ഭര്‍ത്താവിന്‌റെ വൃഷ്ണങ്ങളില്‍ പിടിമുറുക്കുകയും നഖം കൊണ്ട് വൃഷ്ണ സഞ്ചി വലിഞ്ഞ് കീറുകയുമായിരുന്നു. ഉടന്‍ തന്നെ മുറിയില്‍ നിന്നും ഇറങ്ങിയോടിയ ഭര്‍ത്താവ് അടുത്തുള്ള ഫ്‌ലാറ്റില്‍ അഭയം തേടുകയും പൊലീസിനെ വിവരമറിയിച്ച ശേഷം അവര്‍ എത്തുന്നത് വരെ മുറി പൂട്ടി ഇരിക്കുകയുമായിരുന്നു. സംഭവത്തില്‍ സ്യൂ ഗ്രീനിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിന്‌റെ വിചാരണകള്‍ പുരോഗമിക്കുമ്പോഴാണ് സംഭവം മാധ്യമശ്രദ്ധ നേടിയത്.
Post Your Comments