വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 20 പേര്‍ക്ക് പരിക്കേറ്റു. അമിതവേഗമാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. 40 വിനോദ സഞ്ചാരികളായിരുന്നു ബസിലുണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്.
ഹിമാചല്‍പ്രദേശിലെ ബിലാസ്പൂരില്‍ ഗുജറാത്തില്‍ നിന്നുള്ള സംഘമാണ് അപകടത്തില്‍പെട്ടത്. ഷിംല-മണാലി ദേശീയപാതയിലാണ് അപകടമുണ്ടായത്. മണാലിയില്‍ നിന്നും ഷിംലയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ടവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.
Post Your Comments