ബംഗളൂരു: യെദ്യൂരപ്പയ്ക്ക് ഇന്ന് വീരപ്പന് പരീക്ഷയെന്ന് വിശ്വാസ വോട്ടിനെ കളിയാക്കി ദേശീയ മാധ്യമം. കാട്ടുകള്ളന് വീരപ്പന്റെ ചിത്രത്തോടൊപ്പമാണ് യെദ്യൂരപ്പയുടെ വിശ്വാസവോട്ടിനെ ‘വീരപ്പന് പരീക്ഷ ഇന്ന്’ എന്ന തലക്കെട്ടോടെ ദേശീയ മാധ്യമമായ ദ ടെലിഗ്രാഫ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. എംഎല്‍എമാരെ തട്ടിക്കൊണ്ടു പോകുവാന്‍ ശ്രമിക്കുന്നതിനെ പരിഹസിച്ചാണ് ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്.
അതേസമയം പ്രോടെം സ്പീക്കറായി കെ.ജി ബൊപ്പയ്യ വീണ്ടും ചുമതലയേറ്റു. ബിജെപി എംഎല്‍എയും മുന്‍ സ്പീക്കറുമായിരുന്ന കെ.ജി ബൊപ്പയ്യയെ ഗവര്‍ണര്‍ പ്രോടെം സ്പീക്കറാക്കിയതിന് തൊട്ടു പിന്നാലെ തന്നെ കോണ്‍ഗ്രസ്സ് ജെഡിഎസ് സഖ്യം നല്കിയ ഹര്‍ജിയില്‍ കോടതി കോണ്‍ഗ്രസിനെതിരായാണ് വിധി പറഞ്ഞത്.
ഇതിനിടെ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ്സ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി. ഇന്ന് കര്‍ണാടകയില്‍ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പറഞ്ഞിരുന്നു. പ്രതീക്ഷിച്ചതില്‍ അധികം എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും ബംഗളൂരുവിലെ ഹോട്ടലില്‍ നടന്ന നിയമസഭാ കക്ഷി യോഗത്തിന് എത്തിയപ്പോള്‍ യെദ്യൂരപ്പ പറഞ്ഞു.
Post Your Comments