Kerala

ആലപ്പുഴ പാതിരാ കൊലപാതകത്തിന് പിന്നില്‍ സ്ത്രീ വിഷയം ?

ആലപ്പുഴ : ആലപ്പുഴ പാതിരാ കൊലപാതകത്തിന് പിന്നില്‍ സ്ത്രീ വിഷയം ? കലവൂര്‍ പ്രീതികുളങ്ങര ഗോപാലസദനത്തില്‍ മധുക്കുട്ടന്റെ മകന്‍ സുജിത്താണ് (25)മരിച്ചത്. സ്ത്രീസംബന്ധമായ വിഷയമാണോ സംഭവത്തിനു പിന്നിലെന്നും പോലീസിന് സംശയമുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കു ശേഷം ആര്യാട് നോര്‍ത്ത് കോളനിയിലെ അനിതാസ് ബണ്ടിനു സമീപമായിരുന്നു സംഭവം. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ മണ്ണഞ്ചേരി പോലീസുമാണ് വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ കിടന്നിരുന്ന സുജിത്തിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.

പ്രീതികുളങ്ങരയിലെ വീട്ടില്‍ നിന്നും രണ്ടു കിലോമീറ്ററോളം അകലെയുള്ള അനിതാസ് ബണ്ടിന് സമീപമുള്ള വീട്ടില്‍ സുജിത്ത് രാത്രിയില്‍ എത്തിയത് എന്തിനെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അസമയത്ത് ദുരൂഹ സാഹചര്യത്തില്‍ കാണപ്പെട്ട സുജിത്തിന് വെട്ടേല്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അവിവാഹിതനാണ് സുജിത്ത്.

സംഭവവുമായി ബന്ധപ്പെട്ട് സുജിത്തിന്റെ അകന്ന ബന്ധുവും ആനിതാസ് ബണ്ടിനു സമീപം താമസിക്കുന്നയാളുമായ സുജിത്തിനെ പോലിസ് കസ്റ്റഡിയിലെടുത്തു. സുജിത്തിന് പുറമെ മറ്റാരെങ്കിലും കൃത്യത്തില്‍ പങ്കാളിയാണോ എന്നറിയാന്‍ ഫോണ്‍കോളുകള്‍ പരിശോധിക്കുന്നതടക്കമുള്ള നടപടികള്‍ പോലീസ് നടത്തുന്നു.സുജിത്തിന്റെ ഭാര്യമായി കൊല്ലപ്പെട്ട സുജിത്തിന് അവിഹിത ബന്ധമുണ്ടായിരുന്നതായും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button