പൊന്നണിയാന്‍ ആഗ്രഹമുള്ളവരാണ് സ്ത്രീകള്‍. അതുകൊണ്ട് തന്നെ സ്വര്‍ണാഭരണങ്ങള്‍ക്ക് പ്രാധാന്യം കൂടുതലാണ്. എന്നാല്‍ ഇടക്കാലത്ത് ഫാഷന്‍ ട്രന്റിംഗിനനുസരിച്ചു വെള്ളി ആഭരണങ്ങളും യുവത്വം സ്വീകരിച്ചു തുടങ്ങി. എന്നാല്‍ പാദസ്വരം, മിഞ്ചി തുടങ്ങിയവ അല്ലാതെ വെള്ളി ആഭാരണങ്ങള്‍ക്ക് അധിക പ്രാധാന്യം കിട്ടിയിട്ടില്ല. അതിനു പിന്നില്‍ വെള്ളി ആഭരണങ്ങള്‍ ധരിക്കുന്നത് ദോഷമാണെന്ന ചിന്തയാണ്. എന്നാല്‍ അത് സത്യമാണോയെന്നു കൂടുതല്‍ അറിയാം
വെള്ളിയാഭാരണങ്ങള്‍ ധരിക്കുന്നത് ഉത്തമമാണെന്നാണ് ചില ജ്യോതിഷികള്‍ പറയുന്നത്. ഐശ്വര്യവും ആരോഗ്യവും സമ്പത്തും ഒരുപോലെ പ്രദാനം ചെയ്യുന്ന ഒരു ഉത്തമ ലോഹമായാണ് വെള്ളിയെ ജ്യോതിഷത്തില്‍ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ആഭരണങ്ങള്‍ ധരിക്കുന്നത് ദോഷമാണെന്ന ചിന്തയ്ക്ക് പ്രാധാന്യമില്ല. വെള്ളിയാഭരണങ്ങൾ ധരിക്കുന്നതിലൂടെ ഐശ്വര്യവും സമ്പത്തും കൈവരും. ശുക്രന്റെ പ്രീതി ലഭിക്കുന്നതിന് ഉത്തമ മാർഗമാണ് വെള്ളിയാഭരണങ്ങൾ ധരിക്കുക എന്നത്. വെള്ളി ധരിക്കുന്നതില്ലൂടെ മാനസ്സികമായും, ശാരീരികമായും നിരവധി ഗുണങ്ങളും ഉള്ളതായി ജ്യോതിഷം ചൂണ്ടിക്കാട്ടുന്നുണ്ട്.
ചന്ദ്രന്റെ അനിഷ്ട സ്ഥിതി മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ വെള്ളി ധരിക്കുന്നതിലൂടെ പ്രശ്നങ്ങൾക്ക് അയവു വരുത്തും എന്ന് ജ്യോതിഷം വ്യക്തമാക്കുന്നുണ്ട്. വെള്ളി ആഭരണങ്ങൾ ധരിക്കുന്നതിലൂടെ അമിതമായ ക്രോധത്തെ നിയന്ത്രിക്കുകയും മാനസിക സുഖം കൈവരികയും ചെയ്യും ശാരീരികമായ ഗുണങ്ങൾ പകരാൻ കഴിയും വെള്ളി എന്ന ലോഹത്തിന്. വെള്ളിക്ക് അണുക്കളെ നഷിപ്പിക്കാനുള്ള കഴിവുണ്ട്. നീർവീഴ്ച, സന്ധിവാതം എന്നിവ കുറക്കുന്നതിന് വെള്ളി ആഭരണങ്ങൾ ധരിക്കുന്നത് നല്ലതാണ് എന്നാണ് പറയപ്പെടുന്നത്.
Post Your Comments