ഭോപ്പാല്‍: മരിക്കുന്നതിന് മുന്‍പ് സ്വർണാഭരണങ്ങൾ ക്ഷേത്രത്തിന് നൽകണമെന്ന ഭാര്യയുടെ അന്ത്യാഭിലാഷം നിറവേറ്റി ഭർത്താവ്. ഇതിനായി 17ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണാഭരണങ്ങളാണ് ഇയാൾ 12 ജോതിര്‍ലിംഗങ്ങളില്‍ ഒന്നായ മധ്യപ്രദേശിലെ മഹാകാലേശ്വര്‍ ക്ഷേത്രത്തിന് സംഭാവനയായി നല്‍കിയത്.
മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ പതിവായി ദര്‍ശനം നടത്തിയിരുന്ന രശ്മി പ്രഭയുടെ അന്ത്യാഭിലാഷമായി 310 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാലകളും വളകളുമാണ് ഭര്‍ത്താവ് സഞ്ജീവ് കുമാർ സംഭാവനയായി നല്‍കിയത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് രശ്മി പ്രഭ മരിച്ചത്. മരണത്തിന് മുന്‍പ് ചികിത്സയിലിരിക്കേയാണ് രശ്മി പ്രഭ തന്റെ സ്വര്‍ണാഭരണങ്ങള്‍ മഹാകാലേശ്വര്‍ ക്ഷേത്രത്തിന് സംഭാവന നല്‍കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്.
രശ്മി പ്രഭയുടെ മരണശേഷം സഞ്ജീവ് കുമാർ സ്വര്‍ണാഭരണങ്ങള്‍ ക്ഷേത്രത്തിന് കൈമാറി ഭാര്യയുടെ അന്ത്യാഭിലാഷം നടപ്പിലാക്കാൻ തീരുമാനിക്കുകയായിരുന്നു. 310 ഗ്രാം തൂക്കം വരുന്ന 17 ലക്ഷം മൂല്യം വരുന്ന സ്വര്‍ണാഭരണങ്ങളാണ് സഞ്ജീവ് കുമാർ കൈമാറിയതെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.
Post Your Comments