തൊടുപുഴ: വീട്ടമ്മയുടെ ഡ്രൈവിങ് പഠനത്തിനിടെ കാര്‍ ഡാമിലേക്ക് മറിഞ്ഞ് അപകടം. മലങ്കര ഡാമിന് സമീപം മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതിക്കായി തയാറാക്കിയ ഗ്രൗണ്ടില്‍ ഡ്രൈവിങ് പഠിക്കാനെത്തിയ വീട്ടമ്മയുടെ കാറാണ് മറിഞ്ഞത്. ലൈസന്‍സ് ലഭിച്ചതിന് പിന്നാലെ മകനൊപ്പം ഡ്രൈവിങ് പരിശീലിക്കാനെത്തിയതായിരുന്നു കരിങ്കുന്നം സ്വദേശിയായ വീട്ടമ്മ.
Read Also: റോഡില്‍ വരച്ച ചെഗുവേരയുടെ ചിത്രം മായ്പിച്ച പോലീസ് ഉദ്യോഗസ്ഥന് സംഭവിച്ചതിങ്ങനെ
അമ്മയെ കാറിനുള്ളില്‍ ഇരുത്തിയ ശേഷം മകൻ പുറത്തിറങ്ങുകയായിരുന്നു. എന്നാല്‍, വാഹനം റിവേഴ്‌സ് ഗിയറിലായിരുന്നു. ഓട്ടോമാറ്റിക് വാഹനമായതിനാല്‍ ഡ്രൈവിങ് സീറ്റിലിരുന്ന വീട്ടമ്മ ആക്‌സിലറേറ്റര്‍ അമര്‍ത്തുകയും വാഹനം പിന്നിലേക്ക് പോകുകയും ചെയ്‌തു. ഉടൻ തന്നെ മകൻ ഓടിയെത്തി അമ്മയെ കാറിൽ നിന്നും വലിച്ച് താഴെ ഇട്ടു. തുടര്‍ന്ന്, കാര്‍ ഡാമിലേക്ക് മറിഞ്ഞ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി.
Post Your Comments