ന്യൂ ഡൽഹി ; കർണാടകയിലെ ജനങ്ങളെ ബിജെപി അവഹേളിച്ചെന്നു കോൺഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ രാഷ്ട്രീയ വിജയത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരവും പണവും ഒന്നുമല്ലെന്ന് ഇപ്പോള്‍ തെളിഞ്ഞു. രാജ്യത്തെ ജനങ്ങളെക്കാള്‍ വലുതല്ല പ്രധാനമന്ത്രിയെന്നു അദ്ദേഹം പറഞ്ഞു.
അതേസമയം വിധാ സൗധയില്‍ രാജി വെച്ച യെദിയൂരപ്പയും, മറ്റു ബിജെപി എംഎല്‍എമാരും ദേശീയ ഗാനത്തിനിടെ ഇറങ്ങി പോയതിനെ രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചു. ഇതാണ് ബിജെപിയും ആർഎസ്എസും ചെയ്യുന്നത്. മോദിയും അമിത് ഷായും മറ്റ് ബിജെപി നേതാക്കളുമെല്ലാം രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ പുച്ഛത്തോടെയാണ് നോക്കി കാണുന്നത് എന്ന് കര്‍ണാടക തെരഞ്ഞെടുപ്പോടെ വ്യക്തമായി. ബിജെപിയും ആര്‍എസ്‌എസും ഇതില്‍ നിന്നെങ്കിലും പാഠം പഠിക്കണം.
മോദിയുടേത് ജനാധിപത്യഭരണമല്ല സ്വേച്ഛാധിപത്യ ഭരണമാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു. പ്രധാനമന്ത്രി അഴിമതിക്കെതിരെ പോരാടുന്നു എന്ന് പറയുന്നത് തെറ്റാണെന്നും മോദി തന്നെയാണ് വലിയ അഴിമതിയെന്നും രാഹുല്‍ ഗാന്ധി ചൂണ്ടികാട്ടി.
Also read ; യെദിയൂരപ്പ രാജിവയ്ച്ചു
Post Your Comments